ആരോൺ :- ശ്വാസത്തെ നിരീക്ഷിക്കുക എന്ന് പറയുമ്പോൾ നമ്മൾ circular ആയിട്ട് ഒരു thought pattern ലേക്ക് പോകാനും Linear ആയിട്ടുള്ള pattern നെ break ചെയ്യാനും ആണ് എന്നുള്ളത് നമ്മുടെ ചർച്ചകളിൽ വന്നിട്ടുണ്ട്. അതോടൊപ്പം ജോലി ചെയ്യുന്നതിനെപ്പറ്റി, എപ്പോഴും present ൽ നിന്ന് കൊണ്ട് ജീവിതത്തിലെ ജോലികളൊക്കെ ചെയ്യുക എന്നുള്ളത്. അപ്പോൾ ഈ ശ്വാസത്തെ നിരീക്ഷിക്കുന്നത് കൊണ്ട് നമ്മുക്ക് ഈ circular pattern ൽ എത്താൻ പറ്റുമോ? മറ്റു ജോലികളുടെയൊക്കെ nature എന്ന് വെച്ചാൽ Linear ആയിട്ടുള്ള thought ന്റെ ആവശ്യം വരുന്ന പ്രവർത്തികളല്ലേ?
കൃഷ്ണൻ കർത്താ :-
വളരെ നല്ലൊരു ചോദ്യമാണ്. അവിടെ linear thought കടന്നു വരുന്നു എന്ന് പറയുന്നത്, Linear thought ന്റെ പ്രത്യേകത എന്താണ് എന്ന് അറിയാമോ? Linear thought കൾ chain കളായിട്ട് ഒന്നിൽ നിന്നും നമ്മൾ അറിയാതെ അടുത്ത ചെയിനുകളിലേക്ക് പോകുന്നു എന്നുള്ളതാണ് Linear thought കളുടെ പ്രത്യേകത. Circular thought കളുടെ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ ഇടമുറിയാതെ തൈല ധാരവത് എന്ന് പറയുന്ന പോലെ ഒരു കാര്യത്തിൽ മനസ്സു dwell ചെയ്യുന്നു എന്നുള്ളതാണ് അതിന്റെ പ്രത്യേകത. ഇതു രണ്ടും ആദ്യമായിട്ട് മനസ്സിലാക്കിവെക്കുക.അപ്പോൾ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുക്കൊരു central thought നമ്മുക്ക് ഇതിനു ഒരു കീലക വസ്തുവായിട്ട് നമ്മുക്കൊരു ചിന്ത കൊണ്ട് വരാം. അതു ഒരു പക്ഷെ observance of breath തന്നെയാവാം. ശ്വാസത്തിൽ ഉള്ള ഒരു ശ്രദ്ധ തന്നെയാവാം. ഇതു ഇടക്കിടക്ക് നമ്മുക്ക് ഇതിലേക്ക് മനസ്സ് കൊണ്ട് വരാൻ പറ്റും. ഈ മനസ്സ് ഇതിനകത്തേക്കു കൊണ്ട് വരുമ്പോൾ താങ്കൾ പറഞ്ഞ linear thought കളിൽ നിന്നും break ചെയ്തു circular thought ന്റെ രീതിയിലേക്ക് വരുന്നു. അപ്പോൾ ഒരു വലിയ സമയത്തു ഒരു circular thought സംഭവിക്കുന്നുണ്ട്. Linear thought കളുടെ continuity break ചെയ്യുന്നുമുണ്ട്. അങ്ങനെ ഇതു രണ്ടും സാധിച്ചു കൊണ്ട് mind ന്റെ ഒരു basic nature നെ നമ്മള് break ചെയ്യുന്നു. അങ്ങനെയാണ് അതു നടക്കുന്നത്. അതിന്റെ chemistry അതാണ്. നല്ല ചോദ്യം. മനസ്സിലായോ??
ആരോൺ :- സാറേ എനിക്ക് മനസ്സിലായത് നമ്മൾ മറ്റൊരു ജോലിയിൽ, linear ആയിട്ടുള്ള ജോലികൾ ചെയ്യുമ്പോഴും ഇടക്ക് ശ്വാസത്തെ ഒന്ന് ശ്രദ്ധിച്ചാൽ അത് break ചെയ്യാൻ പറ്റും എന്ന രീതിയിലാണ്.
കൃഷ്ണൻ കർത്താ :- അതേ അതെ. അപ്പോഴൊക്കെ നമ്മള് അറിഞ്ഞോ അറിയാതെയോ നമ്മള് നമ്മടെ തന്നെ central being ന് അകത്തേക്ക് "ഞാൻ " എന്ന് പറയുന്നതിനകത്തേക്ക് കടന്നു വരുകയാണ്. അറിഞ്ഞോ അറിയാതെയോ, ആദ്യമൊക്കെ നമ്മൾ Induce ചെയ്യുന്ന thought ആയിരിക്കും ഒരുപക്ഷെ. പക്ഷെ പതുക്കെ പതുക്കെ അത് നമ്മളിലേക്ക് കടന്നു വന്നു കൊണ്ടിരിക്കും.നമ്മൾ അതിലേക്കു തിരിച്ചു വന്നു കൊണ്ടിരിക്കും.Pendulate ചെയ്ത് World ലേക്ക് പോയിട്ട് തിരിച്ചു വരുന്നു എന്ന് പറയുന്നില്ലേ ബോധവാൻ, അത് പോലെ നമ്മൾ ആ ഒരു Big 'I' ൽ നിന്നും Small 'I' ലേക്ക് ഇങ്ങനെ പോക്കൊണ്ടിരിക്കുന്നതായിട്ട് ഇങ്ങനെ പോക്കൊണ്ടിരിക്കുന്നതായിട്ട് മനസ്സിലാകും. ആദ്യം ശ്രമിച്ചു നോക്കൂ..നമ്മൾ വെറുതെ ചപ്പാത്തി ചപ്പാത്തി ചപ്പാത്തി എന്ന് പറഞ്ഞു കൊണ്ടിരുന്നിട്ടു കാര്യമില്ല. ചപ്പാത്തി കഴിച്ചാൽ അല്ലേ അറിയുകയുള്ളൂ. അപ്പോഴല്ലെ അറിയുകയുളളൂ.. രുചിച്ചു നോക്കിയാൽ അല്ലേ അതിന്റെ രസം അറിയുകയുള്ളൂ.. അതാണ് വേണ്ടത്
Comments