top of page

കുണ്ഡലിനി : Kundalini

Updated: Oct 24, 2020


ചോദ്യം -

ഷഫീഖ് :-

കുണ്ഡലിനി ശക്തിയെക്കുറിച്ച് നമ്മൾ രണ്ടു ദിവസം മുൻപ് സംസാരിച്ചിരുന്നു. അതിൽ, കുണ്ഡലിനി ശക്തിയെ ആധുനികശാസ്ത്രം cosmic energy ആയിട്ട് അംഗീകരിക്കുന്നുണ്ട്.


കൃഷ്ണൻ കർത്താ :-

എനിക്ക് തോന്നുന്നില്ല


ഷഫീഖ് :-

ആധുനികശാസ്ത്രം കോസ്മിക് എനർജി എന്ന നിലയിൽ അംഗീകരിക്കുന്നുണ്ട് എന്ന് ഓഷോ പറയുന്നുണ്ടല്ലോ.


കൃഷ്ണൻ കർത്താ :-

ഓഷോ പറയുന്നുണ്ട് എന്നുവെച്ച് സമ്മതിച്ചു തരണം എന്നില്ല.


ഷഫീഖ് :-

എന്റെ ചോദ്യം അതല്ല.

ഇഡാ, പിംഗളാ വഴിയുള്ള ഈ എനർജിയുടെ ഇതിനെ അപ്പോൾ അത് ഏതു നാഡി വഴിയാണ്, കുണ്ഡലിനി ശക്തി എന്നു പറയുന്നത് നമ്മുടെ മൂലാധാരം മുതൽ സഹസ്രാരം വരെയുള്ള path ആണ് എന്നറിയാം. ഇഡാ, പിംഗളാ എന്ന് പറയുന്ന രണ്ടു നാഡികളുടെ end എവിടെയാണ്.


കൃഷ്ണൻ കർത്താ :-

നന്നായി. ഇതൊരു basic ആയിട്ടുള്ള യോഗ ശാസ്ത്രത്തെ സംബന്ധിച്ചുള്ള ചോദ്യമാണ്. ഞാൻ വിശദമായിട്ട് പറയുകയാണ്. മനസ്സിലാക്കാനും അറിയാനും വേണ്ടി. ത്രിശൂലം എന്നൊരു സംഗതി imagine ചെയ്യാൻ പറ്റുമോ?

തൃശൂലത്തിന്റെ നടുക്കൊരു സാധനം രണ്ടു സൈഡിൽ രണ്ടു സാധനം ആണല്ലോ?


ഷഫീഖ് :-

അതേ


കൃഷ്ണൻ കർത്താ :-

അപ്പോൾ ഈ നടുക്കുള്ള സംഗതിയെയാണ് സുഷുമ്നാ നാഡി എന്നുപറയുന്നത്. ഈ രണ്ടു ഭാഗത്തും രണ്ട് നാഡികൾ parallel ആയിട്ടുണ്ട്. എന്നു പറയുന്നു.

മനസ്സിലായോ? അതാണ് ഇഡയും പിംഗളയും.

ഇതു മൂന്നും കൂടെ നട്ടെല്ലിനകത്ത് കശേരികൾക്കകത്ത്, കശേരികൾക്കകത്ത് എന്ന് പറഞ്ഞാൽ. Watch ന്റെ അകത്തു നോക്കൂ. Watch നു ദാ ഇങ്ങനെ ഒരു സാധനം ഇല്ലേ?

ഏതാണ്ട് ഇതേ ലൈനിലാണ് ആണ് കശേരുക്കൾ ഇരിക്കുന്നത്.

കശേരു ഇരിക്കുന്നത് ഇതേപോലെ ആണ്. ഇങ്ങനെയൊരു സാധനം.

ഈ സാധനത്തിനെ നടുക്ക് ഒരു വട്ടം ഇല്ലേ? വട്ടം പോലൊരു സെൻട്രൽ കനാൽ എന്നൊരു ഭാഗമുണ്ട്.

അവിടെ spinal fluid നിറഞ്ഞിടത്താണ് താമര നൂല് പോലെ ഒരു നാഡി ഉള്ളതിനെ സുഷുമ്നാനാഡി എന്ന് പുതിയ സയൻസ് പറയുന്നത്.


താമര നൂലുപോലെ ഒരു നാഡി പോകുന്നതിനെ സുഷുമ്നാ നാഡി എന്ന് ആധുനികശാസ്ത്രം പറയുന്നത്. ഇതിങ്ങനെ അടുക്കി അടുക്കി വെച്ചിരിക്കുകയാണ്. മനസ്സിലായിക്കാണുമല്ലോ ഇപ്പോൾ. അതാണ് സെക്ഷൻ ആയിട്ട് കാണിച്ചത്. മനസ്സിലായില്ലേ? ഓരോ കശേരുക്കളും അതിനകത്ത് കൂടെ ഇതു പോവുകയാണ്. മനസ്സിലായല്ലോ?


സുഷുമ്നയുടെ, വിനോദ് ഷാഫി പറഞ്ഞല്ലോ, ഇവിടെ മുതൽ ഇവിടം വരെ കിടക്കുകയാണ് കുണ്ഡലിനി എന്ന് കുണ്ഡലിനി ഇവിടെ കിടക്കുന്നില്ല. കുണ്ഡലിനി ഇവിടുത്തെ ഈ പ്രവേശനദ്വാരത്തെ അടച്ചു കൊണ്ട് കിടക്കുന്നു എന്നാണ് യോഗശാസ്ത്രക്കാര് പറയുന്നത്.

പ്രാണന്റെ സഞ്ചാരം പകൽ മുഴുവൻ ഇഡാ നാഡിയിൽ കൂടിയും രാത്രി മുഴുവൻ പിംഗളാ നാഡിയിൽ കൂടിയും പൊയ്ക്കൊണ്ടിരിക്കുന്നു. അപ്പോൾ ഇതു രണ്ടും പ്രാണനെ നിരുദ്ധമാക്കി ഒരു pressure കൊടുക്കുമ്പോൾ ആണ്, അപ്പോൾ ഇവിടെ കുണ്ഡലിനിയുടെ മുകളിൽ ഒരു pressure വരുകയും


ഇപ്പോൾ എന്റെ രണ്ടു മുട്ടുകൾ കാണുന്നുണ്ടോ? ഈ പർവ്വം ഈ പർവ്വം, അതുപോലെ.. ഇതുപോലെ ഓരോ ചക്രങ്ങളും 6 ചക്രങ്ങളും ഉണ്ടെന്നു പറയുന്നു. 6 ചക്രങ്ങളിൽ ഓരോ ചക്രത്തിൽ ചെല്ലുമ്പോഴും മനസ്സിൻറെ സ്ഥിതി അതുമായി ബന്ധപ്പെട്ടതായിരിക്കും. അതുകൊണ്ട് ഈ ജീവശക്തി ഇവിടെ പോകുന്നു അതനുസരിച്ചുള്ള സ്വഭാവം ഉണ്ടാവും.

അപ്പോൾ ആദ്യം വിസർജനം, പ്രത്യുല്പാദനം, ആഹാരം ഇങ്ങനെ ഓരോ കാര്യങ്ങളിലെക്കാണ് ആ ചക്രങ്ങളിൽ കൂടെ പോകുന്നത് സാധാരണ ഒരു ജീവിയുടെയും മനുഷ്യന്റെയും ഒക്കെ കാര്യത്തിൽ ആദ്യത്തെ മൂന്നു ചക്രങ്ങളിൽ മാത്രമാണ് ഇത് കയറി ഇറങ്ങിയിരിക്കുന്നത്. ആഹാരം കഴിക്കാൻ തോന്നുക, വിസർജനം ചെയ്യാൻ തോന്നുക, പ്രത്യുൽപാദനം ചെയ്യാൻ തോന്നുക ഈ മൂന്നു കാര്യങ്ങൾ മാത്രം ചെയ്തു കൊണ്ടിരിക്കുകയാണ്.

ബാക്കി തിരിച്ചുവരികയാണ്. മനസ്സിലാകുന്നില്ലേ? അത്ര വരെ ഇത് എത്തുന്നുള്ളൂ. ബാക്കി വിട്ടുപോകുന്നില്ല. അതിൽ കവിഞ്ഞ ഉൽക്കർഷങ്ങൾ ഉണ്ടാകുമ്പോൾ ഭയങ്കരമായ സ്നേഹം ഉണ്ടാകുമ്പോൾ, കരച്ചിൽ ഉണ്ടാകുമ്പോൾ, ഒക്കെ അത് മുകളിലോട്ടു കേറി പോകുന്നു. നൃത്തം ചെയ്യുമ്പോൾ മുകളിലോട്ടു കേറി പോകുന്നു. Trans സ്റ്റേറ്റ്കളിൽ മുകളിലോട്ട് കയറി പോകുന്നുണ്ട്. അങ്ങനെ ഇത് മുകളിലോട്ട് പോകുന്നു. അത് ഏറ്റവും മുകളിൽ തലയിലുള്ള സഹസ്രാര പത്മം ആറ് ചക്രങ്ങൾ കഴിഞ്ഞിട്ട് ഏഴാമത്തെ state ആണ്. സഹസ്രാര പത്മത്തിൽ എത്തുന്നതോട് കൂടി പൂർണ്ണമായ ബോധത്തിൽ എത്തിച്ചേരുന്നു. എന്നാണ് സങ്കല്പം.

ഞാൻ ഓരോ വരിയിലും എന്നാണ് യോഗ ശാസ്ത്രക്കാരുടെ സങ്കല്പം എന്ന് ചേർക്കുന്നതിന്റെ കാരണം എന്ന് വെച്ചാൽ പരമാർത്ഥമായ സത്യമാണ് എന്ന് സർ പറഞ്ഞോണ്ട് നടന്നു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ്. യോഗശാസ്ത്രക്കാര് പറയുന്നത് ഷട് ചക്രങ്ങൾ, പടിയാറും കടന്ന് ചെല്ലുമ്പോൾ ശിവനെ കാണാകും ശിവ ശംഭോ എന്ന് പറഞ്ഞതിനകത്ത് ഈ ആറു ചക്രങ്ങളാണ് അല്ലാതെ പടികൾ ഒന്നുമല്ല.

അതാണ് അതിനകത്ത് ശരീരത്തിന് അകത്തുള്ള ഘടനയായിട്ട് പറയുന്നത്. അപ്പോൾ ഈ ആറു ചക്രങ്ങളിൽ കൂടിയെത്തി മുകളിൽ എത്തുന്നു. അപ്പോൾ നമുക്ക് മനോഹരമായ ഒരു അനുഭൂതി ഉണ്ടായി ഇപ്പോൾ ഗോമുഖിൽ പോയപ്പോൾ ഒരു അനുഭൂതി ഉണ്ടായി, ആ സന്ദർഭങ്ങളിലൊക്കെ വാസ്തവത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ കുണ്ഡലിനിയുടെ ഉൽക്കർഷം ആണ് മുകളിലോട്ട് പോകുന്നതാണ്.


അത്തരം സന്ദർഭങ്ങളിൽ അവിടെ അത് പോകാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ് ആൾക്കാർ കൂടുതൽ അവിടെ പോകുന്നത്. അല്ലെങ്കിൽ പാടുപെട്ട് അതിൻറെ മുകളിൽ കയറി പോവേണ്ട കാര്യം എന്താണ് താഴെ നിന്നാൽ പോരെ. അപ്പോൾ അതിൻറെ മുകളിൽ കയറി ധ്യാനിക്കുക ഒക്കെ ചെയ്യുന്നത് എന്തിനാണ് എന്ന് വെച്ചാൽ അവിടെ അതിനുള്ള സാധ്യതകൾ കൂടുതലായി കാണുന്നു.

അനുഭവത്തിലുണ്ട്.


ഷഫീഖ് :-

അപ്പോൾ ഞാൻ ആദ്യം ചോദിച്ച ചോദ്യം ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഈ പറഞ്ഞ ആറു ചക്രങ്ങളിൽ കൂടിയാണ് കുണ്ഡലിനി ശക്തിയുടെ പ്രവാഹം എന്നു പറഞ്ഞു. അപ്പോൾ ഈ ഇഡാ, പിംഗളാ എന്നു പറയുന്നതും ഇതുപോലുള്ള എന്തെങ്കിലുംചക്രങ്ങൾക്ക് സമാനമായ എന്തെങ്കിലും junction ൽ കൂടിയാണോ അതോ


കൃഷ്ണൻ കർത്താ:- അല്ലല്ല. ഇഡയും പിംഗളയും അതിന്റെ വശത്തുള്ള കാര്യങ്ങളാണ്. ഇഡയിലും പിംഗളയിലും അതൊന്നുമില്ല.ഇഡയും പിംഗളയും എപ്പോഴും ശരീരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പകൽ ഇഡയും രാത്രി പിംഗളയും. അതിനെ കുറിച്ച് പറഞ്ഞതൊക്കെ ഓർക്കുന്നുണ്ടോ? പകൽ പിംഗളയില്ല , കിടന്നുറങ്ങുമ്പോൾ പിംഗള active ആവും. അപ്പോൾ ചൂടാവും. അപ്പോൾ ശരീരവും ചൂടാവുന്നു...


ഷഫീഖ് :-

ഉവ്വ് അറിയാം അറിയാം. മനസ്സിലായി അത്.. ഒരു ചോദ്യം കൂടി ചോദിച്ചു കൊള്ളട്ടെ?


ഈ ആറു ചക്രങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന് യോഗ ശാസ്ത്രക്കാര് പറയുന്നു എന്ന് പറഞ്ഞു. യോഗ ശാസ്ത്രക്കാര് പറയുന്നതാണ്. ശരിക്കുമുള്ള യാഥാർഥ്യം എന്താണ്.?


കൃഷ്ണൻ കർത്താ :- യോഗ ശാസ്ത്രക്കാർക്ക് അവരുടെതായ വിശദീകരണങ്ങൾ ഉണ്ട്. ആ വിശദീകരണങ്ങൾ യോഗ സാധകൻമാർ വിശ്വസിച്ചു വരുന്ന കാര്യവുമാണ്. അതിനെ ഒന്നും നമ്മൾ ഖണ്ഡിക്കേണ്ട ആവശ്യം ഇല്ല. അത് തെറ്റാണ് എന്നോ അത് തോന്നൽ ആണെന്നോ പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. അതിനകത്തു ഒരുപാട് സത്യാവസ്ഥകൾ ഉണ്ട്. തീർച്ചയായും സത്യാവസ്ഥകൾ ഉണ്ട്. യോഗത്തിൽ താല്പര്യം ഉള്ളവരുണ്ട്. അവർ യോഗ മാർഗ്ഗത്തിലേക്ക് ചരിക്കുകയും അവർ അതിൽ കൂടി മുന്നോട്ട് പോകുകയും ചെയുമ്പോൾ അവർക്കു അത് ബോദ്ധ്യപ്പെട്ടു കൊള്ളും. അല്ലാത്തവർ അതിലോട്ടു പോകാനേ പോകുന്നില്ല. ഇതിനകത്ത് എത്രയോ പേരുണ്ട് യോഗയിൽ താല്പര്യം കൂടി ഇല്ലാത്തവർ. ആ രതി തോന്നുന്നവർ അതിലോട്ടു അങ്ങ് പൊക്കോളും.അത് അതിന്റെ കാർമികമായിരിക്കുന്ന കാരണങ്ങളാണ്. അത് കൊണ്ട് അത് ഖണ്ഡിക്കുന്നത് ധാർമികമായ കാര്യമല്ല.കുണ്ഡലിനിയുടെ തെർമോമീറ്റർ കയറി പോകുന്നത് എപ്പോഴാ?? തെർമോമീറ്ററിന്റെ രസം കയറി പോകുന്നത് എപ്പോഴാ? നാക്കിനടിയിൽ വെക്കുമ്പോൾ?


ഷഫീഖ് :- ശരീരത്തിൽ heat കൂടുമ്പോൾ.


കൃഷ്ണൻ കർത്താ :- രസം കയറി പോകുമ്പോൾ ആണോ പനി പിടിക്കുന്നത്??


ഷഫീഖ് :- അല്ല, പനി വന്നത് കൊണ്ടാണ് രസം കയറി പോവുന്നത്.


കൃഷ്ണൻ കർത്താ:- അത് മാത്രം മനസ്സിലാക്കി കൊണ്ടാൽ മതി. കുണ്ഡലിനി ശക്തിയുടെ movement എന്ന് പറയുന്നത് ഒരു സൂചകമാണ് ഒരു reference ആണ്. ഒരു സൂചകമായിട്ട് ഉപയോഗിക്കുകയാണ്. അത് ultimate ആയിട്ടുള്ള ഉപാസന സംഗതി ആയിട്ട് തെറ്റിധരിക്കപ്പെട്ട് യോഗ മാർഗ്ഗത്തിൽ ചിലര് തെറ്റിദ്ധരിക്കുന്നുണ്ട്. അതൊക്കെ അവരവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുക.യോഗികൾ ആയി തീരുമ്പോൾ അത് മനസ്സിലാകും. അത്രേ ഉള്ളൂ. അവരവരുടെ ഇച്ഛാ ശക്തി തന്നെയാണ് ഏറ്റവും പ്രധാനം എന്ന് ബോദ്ധ്യപ്പെടുന്ന ഒരു സമയം വരുമ്പോൾ അത് മനസ്സിലായി കൊള്ളും. അല്ലാതെ നേരത്തെ പറഞ്ഞിട്ടു കാര്യം ഒന്നുമില്ല. അതിൽ കൂടി സഞ്ചരിക്കുന്നവനാണ് ആ സത്യത്തിന്റെ അവകാശി. അല്ലാതെ വെളിയിൽ നിന്നുള്ള കാഴ്ചക്കാരൻ അല്ല സത്യത്തിന്റെ അവകാശി. വെളിയിൽ നിന്ന് കണ്ടിട്ട് കൊള്ളാം എന്നോ കൊള്ളൂല്ല എന്നോ analyse ചെയ്യുന്നത് വൃത്തിക്കെട്ട സ്വഭാവമാണ്. അത് കൊണ്ട് അതിൽ കാര്യമില്ല.

75 views0 comments

Recent Posts

See All

ജൈവിക പരിണാമത്തിലൂടെ മനസ്സിന്റെ പരിണാമം: Evolution of mind through biological evolution

ചോദ്യം:- മോഡേൺ സയൻസിൽ കോശങ്ങൾ, ബഹുകോശങ്ങൾ, മൃഗങ്ങൾ അതു കഴിഞ്ഞു മനുഷ്യൻ അങ്ങനെ ഒരു evolution പറയുന്നുണ്ടല്ലോ, അങ്ങനെ തന്നെ ആണോ...

ക്രിസ്തുമതവും ഗുര്ദ്ജീഫും : Gurdjieff on Christianity before Jesus

ക്രിസ്തുവിനു മുൻപുണ്ടായ മതമാണ് ക്രിസ്തു മതം എന്ന് തെളിയിക്കാനുള്ള ആഗ്രഹം എപ്പോഴും ഗുർദ്ജീഫിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ teaching ൽ...

Comments


bottom of page