top of page

കാലം,കര്‍മ്മം,അറിവ്,അനുഭവം - സമന്വയമാണോ യാഥാര്‍ത്ഥ്യം?: Is Reality harmony of time,karma,awareness?


വിഷ്ണു മുരളീധരൻ:- Hislop : We do not perceive life with absolute clarity, and yet we are acting all the time, and unclear actions makes for a confused life. We are unhappy about that confusion, and in an effort to remove it we accumulate ideas of truth, god, reality. But those imaginings do not remove the confusion. Life is still confused. So, the big factor that prevents us from seeing the truth of life clearly? Baba: You say that truth, god, reality are imagination. Why do you think they are imagination? They are not. Time, work, reason and experience, these four in harmony together, that is truth. When four are found to be not in harmony, then you feel it is untruth.

കൃഷ്ണൻ കർത്താ:- അവിടെ work എന്നുള്ളതാണ് കർമ്മം എടുത്തിട്ടിരിക്കുന്നതല്ലേ?

വിഷ്ണു മുരളീധരൻ:- അതേ അതെ.

കൃഷ്ണൻ കർത്താ:- Time, work?

വിഷ്ണു മുരളീധരൻ:- Time, work, reason and experience

കൃഷ്ണൻ കർത്താ:- Reason യുക്തി, experience അനുഭവം, Reason and experience എന്ന് പറയുന്നത് ചിത്തും ആനന്ദവുമാണ്. Ok. അപ്പോൾ clear ആയല്ലോ, കാലം, കർമ്മം, ചിത്ത്, ആനന്ദം നാല് കാര്യങ്ങളാണ്. അപ്പോൾ അത് കൊണ്ട് എന്ത് പറയുന്നു.

വിഷ്ണു മുരളീധരൻ:- These four are harmony together that is truth.

കൃഷ്ണൻ കർത്താ:- Ok. ഇവയുടെ harmony ആണ് truth. അടുത്തത്.

വിഷ്ണു മുരളീധരൻ :- When the four are not in harmony, then you feel it is untruth.

കൃഷ്ണൻ കർത്താ:- അപ്പോൾ ഇത് വേറൊരു angle ൽ കൂടിയാണ് ഇപ്പോൾ പോകുന്നത്. വീണ്ടും അത് Harmonise ചെയ്യേണ്ട കാര്യങ്ങളായിട്ട് വന്നിരിക്കുന്നു. അല്ലാതെ നാല് ടെസ്റ്റുകളായിട്ട് അതിനെ പറയാനൊക്കുന്ന രീതി അല്ല ഇപ്പോൾ പറയുന്നത്. അപ്പോൾ അതു വീണ്ടും വ്യത്യാസമായി. അപ്പോൾ താൻ സംസാരിച്ചത്, താൻ ചോദിച്ചത് ശരി തന്നെയാണ്. പക്ഷെ അത് മലയാളത്തിൽ convey ചെയ്യുന്നില്ല കേട്ടോ. ഇപ്പോൾ clear ആയി. English edition വന്നപ്പോൾ clear ആയി. അതായത് സമയവും കർമ്മവും ചിത്തും ആനന്ദവും ഈ നാല് കാര്യങ്ങളുടെ Harmony ആണ് വാസ്തവത്തിൽ സത്യം. സമയത്തെ കുറിച്ച് നമ്മുക്ക് അറിയാം സമയം സത്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കർമ്മ സിദ്ധാന്തം അതില്ലാതെ ഒന്നും ഇല്ല ഇവിടെ. ചിത്താനന്ദങ്ങളെ കുറിച്ചു നമ്മൾ സംസാരിച്ചു കഴിഞ്ഞു. ഈ നാല് കാര്യങ്ങളുടെ Harmony ആണ് reality. അപ്പോൾ ആ reality നമുക്ക് God എന്ന് വിളിക്കാം എന്നൊരു സൂചന അതിനകത്തുണ്ട്. Truth എന്ന് വിളിക്കാം, Reality about time, Reality about karma, Reality about awareness, Reality about experience. ഈ നാല് reality കളാണ് അതിൽ പ്രധാനമായിട്ട് പറയാനുള്ളത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ശരിയല്ലേ?

വിഷ്ണു മുരളീധരൻ :- അതെ.

കൃഷ്ണൻ കർത്താ:- അത് clarify ചെയ്തല്ലോ , അതിപ്പോൾ കുറച്ചും കൂടി clear ആണ്. English വന്നപ്പോൾ ആണ് അത് മനസ്സിലാകുന്നത് എന്ന് തോന്നുന്നു. ഇനി എന്തെങ്കിലും അതിൽ സംശയം ഉണ്ടോ?

വിഷ്ണു മുരളീധരൻ:- അത് harmony യിൽ വരുന്നു എന്ന് പറയുന്നതിനകത്ത് ഈ സമയമാണെങ്കിലും കർമ്മമാണെങ്കിലും Awareness ൽ നിന്നും ഉണ്ടാകുന്നതാണല്ലോ?

കൃഷ്ണൻ കർത്താ:- ആദ്യത്തെ Awareness and experience എന്ന് പറയുന്ന രണ്ട് കാര്യങ്ങൾ ഉണ്ടാകുന്നത് സത്തിൽ നിന്നാണ്, സത്ത് consciousness ആണ്. ബോധമാണ്. അപ്പോൾ consciousness ആണ് ഇതെല്ലാം create ചെയ്യുന്നത്. ഞാനത് കഴിഞ്ഞ ദിവസം സംസാരിച്ചു കഴിഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു point ആയിരുന്നു അത്. Consiousness സച്ചിദാനന്ദ സ്വഭാവത്തിലേക്ക് വരുന്നത്, Exist ചെയ്യാൻ തീരുമാനിക്കുന്നത്, Non-existence ൽ നിന്നും existence ലേക്ക് വരുന്നത് Existence awareness ഉം experince ഉം ആയി പിരിയുന്നത് ഇതിനൊക്കെ കാരണം എന്ന് പറയുന്നത് Time ആയിട്ട് ബന്ധപ്പെട്ടാണ്. ഒരു Timely affair ആണ്. Time ആണ് ഒരു പ്രധാനപ്പെട്ട Manifestation. പിന്നെ ഇതിനുള്ള Reason എന്ന് പറയുന്നത്, Cause എന്ന് പറയുന്നതാണ് ആ കർമ്മം. So there is a consequence. Primordial cause, primordial karma ആദി കർമ്മമാണത്. ആദി കർമ്മത്തിൽ നിന്നാണ് പ്രപഞ്ചം ഉത്ഭവിക്കുന്നത്. ഈ ആദി കർമ്മത്തിനുള്ള വ്യത്യാസം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ എന്താണ് വ്യത്യാസം, ആദി കർമ്മത്തിനു കർത്താവ് ഉണ്ടെന്നും ഇല്ലന്നും വിശ്വസിക്കുന്നു.

ശൂന്യവാദികളെ സംബന്ധിച്ചടുത്തോളം കർത്താവ്‌ ഇല്ല. പക്ഷെ കർമ്മം ഉണ്ട്. ആ കർമ്മത്തിന്റെ പേരെന്താണ് പ്രഭവം. കർമ്മം, Non-existence ൽ നിന്നും existence ലേക്ക് സത്ത്. ചിത്ത്, ആനന്ദം.അപ്പോൾ ചിത്ത് ആനന്ദം എന്നിങ്ങനെ രണ്ടായി തിരിഞ്ഞതിന് ലോകത്തെ manifestation മുഴുവൻ ഈ ചിദാനന്ദങ്ങളുടെ സമ്മിശ്രമായിട്ട്, ചിത്ത് കൂടിയും ആനന്ദം കൂടിയും ആയിട്ട് ഇങ്ങനെ ഉണ്ടായി അത് വർദ്ധനവ് നടക്കുകയാണ്. അല്ലേ? അതിന്റെ വർദ്ധനവ് നടക്കുകയാണ്... അപ്പോൾ ഇതിനകത്ത് time എന്ന് പറയുന്നത് സാക്ഷിയായിട്ട് parallel ആയിട്ട് പൊക്കോണ്ടിരിക്കുന്നു. കർമ്മം എന്ന് പറയുന്നത് തുടക്കം മുതല് അതും parallel ആയിട്ട് പൊക്കോണ്ടിരിക്കുന്നു. പിന്നെ ഉള്ളത് എന്താണ് ചിത്തും awareness ഉം ആണ്.

ചിത്തും ആനന്ദവുമാണ്. അപ്പോൾ time ആദ്യം തൊട്ട് time ന്റെ ഒരു parallel ആയിട്ട് പോകുന്നു. അപ്പോൾ ഉള്ള ചോദ്യം എന്താണ് എന്ന് വെച്ചാൽ. Time ഉണ്ടായതാണോ എന്ന് ചോദിക്കാം. Time തന്നെയാണ് ഈ Consciousness എന്ന് പറയുന്നത് ഒരു time തന്നെയാണ്. അതാണ് കാല സ്വരൂപൻ എന്നൊക്കെ വിളിക്കുന്നത്. ഇന്ത്യയിലെ ഈശ്വരനായിട്ട് കാലത്തെ കാണുന്നത് അത് കൊണ്ടാണ്. Time ആണ് God എന്ന് പറയുന്നത്. അപ്പോൾ time എന്ന് പറയുന്ന ഒരു Structure ന് അകത്ത് നിന്ന് കൊണ്ടാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി ഉണ്ടാവുന്നത് time വളരെ പ്രധാനമാണ് താനും. ആ time ആണല്ലോ ഋതം ഉണ്ടാക്കുന്നത്. ഓർഡർ ഉണ്ടാക്കുന്നത്.

ഓർഡർ ഉണ്ടാക്കുന്നത്. ക്രമം ഉണ്ടാക്കുന്നത്. ആ order ഉണ്ടാകുന്നതിൽ നിന്നാണ് സത്യം ഉണ്ടാകുന്നത്. അപ്പോൾ അത്തരത്തിൽ ഓർഡർ ഉണ്ടാകുന്നു, ഓർഡറിൽ നിന്ന് സത്യം ഉണ്ടാകുന്നു, ചിദാനന്ദങ്ങൾ ഉണ്ടാകുന്നു. നമ്മളീ കാണുന്ന എല്ലാം ഉണ്ടാകുന്നു. ഇങ്ങനെ വേണം നമ്മുക്ക് മനസ്സിലാക്കാൻ. അപ്പോൾ അത് കൊണ്ടാണ് കാലം, കർമ്മം, ചിത്ത്, ആനന്ദം ഇവയുടെ സന്തുലിതമായിരിക്കുന്ന സമ്മേളനം ആണ് reality. അപ്പോൾ reality എന്ന് പറയുന്നത് എന്തിൽ നിന്നാണോ ഉണ്ടായത് അതിനെയാണ് reality എന്ന് പറയുന്നത്. അല്ലേ? വിഷ്ണു ഒരു പോലീസുകാരന്റെ വേഷമിട്ട് നിൽക്കുകയാണെങ്കിൽ വിഷ്ണുവിന്റെ reality എന്ന് പറയുന്നത് വിഷ്ണു, വേഷം എന്ന് പറയുന്നത് പോലീസ്, അതാണല്ലോ ബ്രഹ്മമാണ് എല്ലാ reality ഈ പ്രപഞ്ചം മുഴുവൻ അതിന്റെ പ്രതിബിംബം മാത്രമാണ് എന്ന് പറയുന്നത്. അപ്പോൾ reality എന്ന് പറയുന്നതിനെ എന്ത് പറയുന്നു, Causal ആയിട്ടുള്ള കാരണരൂപ മായിട്ട് വേണം കാണാൻ. മനസ്സിലായോ? .. കാരണ രൂപമായിട്ട് കാണുന്നു. ഈ കാരണ രൂപം എന്ന് പറയുന്നത് ഇതു നാലും കൂടി ചേർന്ന Harmony യിൽ ആണ്. എന്നവിടെ സൂചനയുണ്ട്. ഇതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് എന്ന് പറയുന്നത് ഇവരൊക്കെ സംസാരിക്കൂമ്പോൾ വളരെ simple ആയിട്ട് പറയുന്ന ഒരു വരി മാത്രം പറഞ്ഞിട്ടങ്ങു പോകും. നമ്മുക്ക് തോന്നും അത് വളരെ simple ആണ് എന്ന് തോന്നും. പക്ഷെ simple അല്ല. Simple ആയിട്ട് അതിനെ വ്യാഖ്യാനിച്ചങ്ങു പോകാം വേണെങ്കിൽ. പക്ഷെ അതല്ല ശരി. അതിനകത്തോട്ട് പോകുമ്പോൾ കൂടുതൽ കൂടുതൽ സങ്കീർണ്ണമായിട്ടുള്ള പ്രപഞ്ചത്തെ കുറിച്ചുള്ള വിജ്ഞാനമാണ് നമ്മുക്ക് മുൻപിൽ ലഭിക്കുന്നത്. അത് വളരെ സൂക്ഷിച്ചു ഒരു വരി പോലും വിടാനൊക്കില്ല. Reality എന്നൊരു സാധനത്തിനെയാണ് എടുക്കുന്നത്. യാഥാർഥ്യം. യാഥാർഥ്യം ഒരു അനുമാനം അല്ല സത്യമാണ്. ഒന്നാമത്തെ Statement, ഈ യാഥാർഥ്യം എന്നതാകട്ടെ എന്താണ് കാലം, കർമ്മം, ചിത്ത്, ആനന്ദം ഇതിങ്ങനെ നാല് ഘടകങ്ങളുടെ Harmony ആണ്. പൊരുത്തമാണ്. കൂടി ചേരൽ ആണ്. കൂടി ചേരലുകളിൽ എല്ലാ ലൗകിക വസ്തുക്കളും പിരിയും എന്ന് പറഞ്ഞു.

Decay is inherent in all component things എന്നാണല്ലോ സിദ്ധാർത്ഥ ഗൗതമൻ അവസാനം പറയുന്നത്. അങ്ങനെ വരുമ്പോൾ ഈ കാര്യങ്ങളും പിരിഞ്ഞു ഇതിന്റെ പുറകിൽ ഉള്ള കാര്യത്തിലേക്ക് പോകണം എന്നുള്ളതാണ്. അതിനെയാണ് മഹാ പ്രളയം എന്ന് വിളിക്കേണ്ടത്. മനസ്സിലാവുന്നുണ്ടോ? മഹാ പ്രളയം എന്ന് പറയുന്നത് അതിനെയും disintegrate ചെയ്ത് പൊക്കോണ്ടിരിക്കുന്നതാണ്. അപ്പോൾ ആ കാലം, കാലത്തിനു അനുസരിച്ചു (Karmic seed) കർമ്മത്തിന്റെതായ ബീജം, ആ ബീജത്തിൽ നിന്നും ചിത്ത് awareness, ആനന്ദം ഇങ്ങനെയുള്ള സമ്മിശ്രമായിരിക്കുന്നപ്രപഞ്ചം. ഈ പ്രപഞ്ചത്തിൽ ഈ നാല് കാര്യങ്ങളും ഇല്ലേ?? ഉണ്ട്. ഉണ്ടായിട്ടു അവര് മാറി നിൽക്കുന്നുണ്ടോ ഏതെങ്കിലും ഇല്ല... കാലം എല്ലാ കാര്യങ്ങളിലും കടന്ന് വരുന്നുണ്ട്. കർമ്മം എല്ലാ കാര്യങ്ങളിലും കടന്ന് വരുന്നുണ്ട്. ചിത്ത് എല്ലാ കാര്യത്തിലും Part and parcel ആയിട്ട്, ആനന്ദവും ഉണ്ടാകുന്നു. അപ്പോൾ പ്രപഞ്ച ഘടനയെ സവിശേഷമായി വ്യാഖ്യാനിക്കുന്ന ഒരു വാക്കാണ്.

18 views0 comments

Recent Posts

See All

ജൈവിക പരിണാമത്തിലൂടെ മനസ്സിന്റെ പരിണാമം: Evolution of mind through biological evolution

ചോദ്യം:- മോഡേൺ സയൻസിൽ കോശങ്ങൾ, ബഹുകോശങ്ങൾ, മൃഗങ്ങൾ അതു കഴിഞ്ഞു മനുഷ്യൻ അങ്ങനെ ഒരു evolution പറയുന്നുണ്ടല്ലോ, അങ്ങനെ തന്നെ ആണോ...

ക്രിസ്തുമതവും ഗുര്ദ്ജീഫും : Gurdjieff on Christianity before Jesus

ക്രിസ്തുവിനു മുൻപുണ്ടായ മതമാണ് ക്രിസ്തു മതം എന്ന് തെളിയിക്കാനുള്ള ആഗ്രഹം എപ്പോഴും ഗുർദ്ജീഫിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ teaching ൽ...

コメント


bottom of page