top of page

ഗുർദ്ജീഫിൻ്റെ കേൾവിയും ചിന്തയും : Gurdjieff's Listening & Thinking

Updated: Oct 24, 2020



ചോദ്യം

ജയരാജ് :-

അതായത് ഗുർദ്ജീഫിന്റെ question തന്നെയാണ്. ഗുർദ്ജീഫ്‌ ഒരു പെണ്ണിനോടും ആണിനോടും അന്വേഷിച്ച ഒരു കാര്യമാണത്. ആണിനോട് പറഞ്ഞത്, ആണൊരു ബുദ്ധിമാനാണ്. നീയെപ്പോഴും Listen ചെയ്യണം എന്ന്. You should listen always എന്ന്.


അവർ ബുദ്ധിമാനാണ്. ആ ബുദ്ധിമാനോടു നീയെപ്പോഴും കേൾക്കണം എന്ന്.


സ്ത്രീകളോട് പറഞ്ഞത്. You should think always എന്ന്. വികാര ജീവിയായ സ്ത്രീകളോട് അങ്ങനെയാണ് പറഞ്ഞത്. ഇതു രണ്ടും ഉണ്ടെങ്കിൽ രണ്ടും balance ആവും എന്നാണ്. അതു എങ്ങനെയായിരിക്കും എന്നാണ് സാറിനോട് ചോദ്യം?


കൃഷ്ണൻ കർത്താ :-


രണ്ടു faculty യെ, രണ്ടും opposite ആണല്ലോ പറ ഞ്ഞിരിക്കുന്നത്.


*ജയരാജ്*:-


അതെയതെ. പക്ഷെ ഒരു കാര്യമുണ്ട്. സ്ത്രീകൾ വികാര ജീവികൾ ആണ്. അവരോടു think ചെയ്യാനും ആണിനോട് കേൾക്കാനും.


*കൃഷ്ണൻ കർത്താ* :-


അതെ. അതെ. കേൾക്കുക എന്ന് പറയുന്നതേ. സാറ് പറഞ്ഞു കഴിഞ്ഞോ?


*ജയരാജ്* :-


ചോദ്യം കഴിഞ്ഞു.


*കൃഷ്ണൻ കർത്താ* :-


കേൾക്കുക എന്ന് പറയുന്നത് ഒരു മാനസികമായ ഒരു ഹൃദയത്തിന്റെതായ ഒരു പരുപാടിയാണ്. കേൾക്കുവാൻ തയ്യാറാകുക. കോടതി പോലും hear ചെയ്യുക എന്നാണ് പറയുന്നത്. എന്തെങ്കിലും പറഞ്ഞാൽ കേൾക്കുക എന്നതാണ്. തീരുമാനിക്കുന്നത് രണ്ടാമത്തെ കാര്യം. പക്ഷെ കേൾക്കുക എന്നത് ഒന്നാമത്തെ കാര്യമാണ്.


*കൃഷ്ണൻ കർത്താ*:-


ഒരു വിട്ടു കൊടുക്കലിന്റെ, അല്ലെങ്കിൽ വിട്ടുവീഴ്ചയുടെ, ഒക്കെ ഭാഗമാണ്. അതപ്പം ഒരു ബുദ്ധിമാനെ സംബന്ധിച്ചടുത്തോളം അത് വളരെ കുറവായിട്ടെ വരുകയുള്ളൂ. കാരണം അയാൾ എപ്പോഴും അയാളുടെ ബുദ്ധിയെ കുറിച്ച് വളരെ egoistic ആയിരിക്കും. അയാൾ അയാളുടെ ബുദ്ധിയാണ് വലുത്, ആ തീരുമാനം ആയിരിക്കും ശരി, എന്നുള്ള മുൻ വിധിയോടെ ആയിരിക്കും കാര്യങ്ങളെ കാണുന്നത്. അപ്പോൾ അതു കൊണ്ട് അയാള് വിട്ടു വീഴ്ച ചെയ്യാനും കേൾക്കാനും തയ്യാറാണെങ്കിൽ അയാളുടെ ബുദ്ധിയുടെ, അയാളുടെ പ്രവർത്തികളുടെ മേൽ ഉള്ള സ്വാധീനം, അതായത് അയാളുടെ പ്രവർത്തികൾ മേലുള്ള അയാളുടെ ബുദ്ധിയുടെ സ്വാധീനം മന്ദഗതിയിലാവും. അങ്ങനെ ആവുമ്പോൾ എടുത്തു ചാടി പെട്ടന്ന് ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ പോകും. സ്ത്രീകളെ സംബന്ധിച്ചടുത്തോളം emotional ആയി മാത്രം തീരുമാനങ്ങളിൽ എത്തുന്ന ഒരു ജീവിയാണ്.


അപ്പോൾ അതുകൊണ്ട് അവർ ചിന്തിക്കണം എന്ന് പറയുന്നതിൽ കാര്യം എന്താണ് എന്ന് വെച്ചാൽ അവർ സാധാരണഗതിയിൽ ചിന്തിക്കില്ല. സാധാരണ ഗതിയിൽ ചിന്തിക്കാതെ ഇരിക്കുന്നത് കൊണ്ട് അവർ ചിന്തിക്കുകയാണെങ്കിൽ പതുക്കെ മാത്രമേ ഒരു പ്രവർത്തനത്തിലേക്കു പോവുന്നുള്ളു.


സാറിപ്പോൾ ചോദിച്ചപ്പോൾ രണ്ടു ദിവസം മുൻപ് ശ്രദ്ധിക്കുകയായിരുന്നു ഒരു കാര്യത്തെ കുറിച്ച് അപ്പോൾ മനസ്സിൽ വന്ന ഒരു thought എന്ന് പറയുന്നത്, maturity എന്ന് പറയുന്ന ഒരു കാര്യമാണ്. Maturity എന്ന് പറയുന്നത് പലപ്പോഴും നമ്മള് ശാരീരികമായ സാഹചര്യങ്ങളെ കൂടെ കണക്കിൽ എടുത്തു കൊണ്ട് വേണം അതുണ്ടാക്കാൻ. അപ്പോൾ ഞാനീ കഴിഞ്ഞ ഒരു മാസമായിട്ടുള്ള എന്റെ comment കളോ പൊതുവെ ഉള്ള പോസ്റ്റുകളിൽ ഒക്കെ തന്നെ നിഴലിക്കുന്ന ഒരു സംഗതി എന്ന് പറയുന്നത്. മതം രാഷ്ട്രീയം എന്ന് പറയുന്നവയൊക്കെ immature mind കളുടെ കളിപ്പാട്ടങ്ങൾ ആണെന്നാണ്. അപ്പോൾ ഒരു കാര്യം വളരെ വ്യക്തമാണ്, മതത്തിലും രാഷ്ട്രീയത്തിലും സ്വയം നിയന്ത്രിക്കാൻ ആവാതെ ഇടപ്പെട്ടു കൊണ്ടിരിക്കുന്നു, അവരുടെ വിധേയത്വത്തോട് കൂടി ഇടപ്പെട്ടു കൊണ്ട് എപ്പോഴും Immature തന്നെയായിരിക്കും. Mature ആയിരിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ ഇടപ്പെടാം അതിൽ സംശയമൊന്നുമില്ല. പക്ഷേ അതു അവന്റെ control ൽ ആയിരിക്കണം. അവൻ തീറെഴുതി കൊടുത്തിട്ടില്ല അവന്റെ വ്യക്തിത്വം. അവൻ അവന്റെതായ വ്യക്തിത്വം സൂക്ഷിക്കുന്നുണ്ട്. അവന്റെതായ വ്യക്തിത്വം കൊണ്ട് അവനു യാതൊരു വിധേയത്വവും ഇല്ലാതെ പ്രവർത്തിക്കാൻ സാധിക്കണം. എന്നാൽ മാത്രമേ Mature ആണ് എന്ന് പറയാനൊക്കുകയുള്ളൂ..


അപ്പോൾ ആ maturity എന്ന് പറയുന്നത് ഉണ്ടാകുന്നത്, ഈ രണ്ട് കാര്യങ്ങളിൽ കൂടിയാണ്. Intellectual ആയി ഒരു മനുഷ്യൻ mature ആയിരിക്കുന്നത് അയാൾക്ക് സഹതാപത്തോട് കൂടി അനുതാപത്തോട് കൂടി മറ്റൊരാളെ കേൾക്കാൻ തയ്യാറാവുമ്പോൾ ആണ്. അതു പോലെ തന്നെ ഒരു സ്ത്രീയെ സംബന്ധിച്ചടുത്തോളം പെട്ടന്ന് തീരുമാനം എടുക്കുന്ന ഒരു സ്ത്രൈണമായ മനസ്സിനെ സംബന്ധിച്ചടുത്തോളം ഈ maturity ഉണ്ടാവുന്നത് അവയെ ചിന്തിക്കാനുള്ള സമയം കിട്ടി ചിന്തിക്കുന്നതിന്റെ ഫലമായിട്ടായിരിക്കും.


ഇതാണ് നമ്മുടെ tolerance level നെ നിയന്ത്രിക്കുന്നത്. സഹിഷ്ണുത, അപ്പോൾ ഏറ്റവും പാടുള്ള കാര്യമാണ് tolerance എന്ന് പറയുന്നത്.


ഈ tolerance level നെ താക്കുന്നത് മുഴുവൻ blood ന്റെ pumping ഉം, തലച്ചോറിലേക്ക് blood കിട്ടാതെ വരുന്നതോക്കെയാണ്. അപ്പോൾ നമ്മളീ ഹിമാലയത്തിലേക്ക് പോക്കഴിയുമ്പോൾ blood ആവശ്യത്തിന് കിട്ടാതെ വരുമ്പോഴേക്കും judgement quick ആണ്. Quick judgement ആണ്. അപ്പോൾ ബുദ്ധിക്ക് കിട്ടുന്ന data വെച്ചു കൊണ്ട് ഒരു warfare ൽ ഉള്ള ഒരു war footing ന് ഉള്ള ഒരു conclusion ഉണ്ടാക്കാൻ വേണ്ടിയുള്ള ഒരു തിടുക്കം ബുദ്ധിയപ്പോൾ കാണിക്കും. തലച്ചോറ് കാണിക്കും. അപ്പോൾ പെട്ടന്ന് conclusion ലേക്ക് പോകും. Judgement ലേക്ക് പോകും. ഞാനത് പറയാൻ കാരണം എന്താണ് എന്ന് വെച്ചാൽ ഇന്നലെ എവിടെയോ ഒരു സ്ഥലത്ത് Love is not judgement എന്ന് ബുദ്ധന്റെ എന്ന് പേരുള്ള ഒരു quoting കണ്ടു. ബുദ്ധൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അപ്പോൾ judgement നെ കുറിച്ച് പറയുന്നുണ്ട്. ആ judgment ഉണ്ടാവുന്നത് ഒന്നും ഇല്ലാത്തിടത്താണ്. Love ഉള്ളിടത്തു judge ചെയ്യാൻ വലിയ പാടായി പോകും. കാരണം വീണ്ടും വീണ്ടും നമ്മൾ Listening ന് ഉള്ള സാധ്യത ഉണ്ടാക്കി കൊണ്ടിരിക്കും. So that we will be delaying the conclusion procedure. Conclusion will be delayed further because you are again and again listening.


ഇതു നമ്മുടെ മനസ്സിൽ സാധ്യമാവുന്നത് നമ്മുടെ maturity level കൊണ്ടാണ്. അതാണ്‌ നമ്മളിപ്പോൾ മാനസികമായ രോഗികളെ പരിചരിക്കുന്നവരോ അവരെ കാണുന്നവരോ അവരായിട്ടു ഇടപെഴുകുന്നവരോ അവരെയൊക്കെ നോക്കി കഴിഞ്ഞാൽ അവര് ഈ maturity ഇല്ലാത്തോണ്ടാണ് അവരിങ്ങനെ പെരുമാറുന്നത് അല്ലെങ്കിൽ അവരുടെ മനസ്സിന്റെ level എന്ന് പറയുന്നത് മോശമാണ്. നമ്മൾ അവർക്ക് ഒരു concession കൊടുക്കുന്നുണ്ട്.


നമ്മൾ അനുവദിക്കുന്നുണ്ട്‌ തലയ്ക്കു സുഖം ഇല്ലാത്തോണ്ട് ആണ്,ഇതെ സംഗതി തന്നെയാണ് കുട്ടികൾ കാണിക്കുമ്പോൾ നമ്മൾ കാണിക്കുന്നത്, ഓ കുട്ടികളല്ലേ.. ഇതേ അവസ്ഥ തന്നെയാണ് ഈ politicians ഉം മതവുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. ജ്ഞാനികൾ അവരെ സംബന്ധിച്ചടുത്തോളം കുട്ടികൾ കാണിക്കുന്നതായിട്ടേ കാണുള്ളൂ. അതു കൊണ്ട് ഇതിനകത്ത് വലിയ concern ഒന്നും അവര് കാണിക്കില്ല. മതപരമായ പ്രശ്നങ്ങളിലോ, Politicians കാണിക്കുന്ന കോപ്രായങ്ങളിൽ ഒന്നും അവര് കുട്ടിക്കളി എന്നുള്ളതിൽ കവിഞ്ഞു യാതൊരു വിധമായ maturity ഇല്ലാത്ത കുട്ടികൾ കാണിക്കുന്ന പ്രവർത്തനം പോലെ മാത്രമേ അതിനെ കാണാൻ തയ്യാറാവുകയുള്ളൂ. അതു കൊണ്ട് ഒരിക്കലും അതിൽ കവിഞ്ഞുള്ള പ്രാധാന്യം കൊടുക്കുന്നില്ല എന്നുള്ളതാണ്. അതാണ്‌ അതിനകത്തെ ഏറ്റവും വലിയ കാര്യം. അപ്പോൾ ആ maturity ഉണ്ടാവുന്നത് ഒരു balance state ൽ കൂടി മാത്രമാണ്. അവിടെ tolerance ഉണ്ടാകുന്നുള്ളു. Tolerance ഉണ്ടാകുക എന്നുള്ളത് പ്രകൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. പ്രകൃതിയിൽ എല്ലാ വസ്തുക്കൾക്കും tolerance ആണ് പഠിപ്പിച്ചു കൊടുത്തിരിക്കുന്നത്. ആ tolerance ഉണ്ടായി വരാൻ വേണ്ടി, ആ maturity ലേക്ക് പോകാൻ വേണ്ടി ഈ രണ്ടു കാര്യങ്ങളുടെയും balance അവിടെ ആവശ്യമാണ്‌. Listening ഉം thinking ഉം.


Thinking എന്ന് പറയുന്നതിനകത്ത് Listen ചെയ്ത കാര്യങ്ങൾ സ്വാദ്ധ്യായം ചെയ്യുക എന്നാണ് ഇന്ത്യയിൽ പറയുന്നത്.


മനനം, അതു ശ്രവണത്തിന് ശേഷമുള്ള ഒരു സാധ്യതയാണ്. അപ്പോൾ ശ്രവണം എന്ന് പറയുന്നത് ആദ്യത്തെ step ആണ്.


ശ്രവണം എന്ന സാധ്യതയെ bypass ചെയ്ത് കൊണ്ട് ഒരു പുരുഷൻ തീരുമാനങ്ങളിൽ എത്തുന്നുണ്ട് എന്ന് ഗുർദ്ജീഫ്‌ സൂചിപ്പിക്കുന്നുണ്ടു എന്ന് വേണം പറയാൻ. അത്രയും പോലും maturity ഇല്ല.അപ്പോൾ കേൾക്കുക അതു കഴിഞ്ഞു അതിനെ മനനം ചെയ്യാനുള്ള കഴിവുണ്ടാക്കുക, അതു കഴിഞ്ഞ് അതിനെ പ്രാക്ടീസിലേക്ക് കൊണ്ട് വരുക. പ്രയോഗത്തിലേക്കു കൊണ്ട് വരുക. അപ്പോൾ ആ മൂന്ന് step അവര് ചെയ്യുന്നു.


മറ്റുള്ളവരെ സംബന്ധിച്ചടുത്തോളം അവര് കേട്ടതിനെ, അവര് കേൾക്കുന്നുണ്ടാവും ഒരു പക്ഷെ, കേൾക്കുമായിരിക്കണം, കേൾക്കുന്നതിനെ രണ്ടാമത് മനനം ചെയ്ത് ചിന്തിച്ച് ഉറച്ച് ഒരു പ്രവർത്തി മണ്ഡലത്തിലേക്ക് കൊണ്ട് വരുന്നു എന്നുള്ളതാണ് അവരുടെ ആവശ്യപ്പെട്ട state, അപ്പോൾ വാസ്തവത്തിൽ ഗുർദ്ജീഫ്‌ സ്ത്രീയെ കുറച്ചു മുകളിൽ നിർത്തിയിട്ടുണ്ട് എന്ന് പറയേണ്ടി വരും. പുരുഷനെ കുറച്ചു താഴെക്കു നിർത്തിയിരിക്കുന്നു. Listening എന്ന സ്വഭാവം പോലും അവനില്ല എന്നുള്ള ഒരു സൂചനയാണ് അവിടെ കൊടുത്തിരിക്കുന്നത്.


മറ്റേത് അങ്ങനെയല്ല, Listening ഉണ്ട്, There is an assumption that she listens. And she has to think What she has already listened. അതാണ്‌ ആ പറയുന്നത്. അപ്പോൾ അതു കൊണ്ട് ഈ രണ്ട് കാര്യങ്ങളും balance ആയിട്ട് തന്നെ കാണണം.

സ്ത്രീ പുരുഷൻ എന്ന വിഭജനം sexual ആയിട്ടുള്ള വിഭജനം ആയിട്ട് എനിക്ക് തോന്നുന്നില്ല. അതിൽ കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..


എല്ലാരുടെയും മനസ്സിനകത്ത് ഒരു സ്ത്രീ ഉണ്ട് ആവശ്യങ്ങളുടെ വ്യഗ്രതയ്ക്ക് അനുസരിച്ച്‌ ആ സ്ത്രീ 'active' ആകും.


അപ്പോൾ ഇപ്പോ മഴ പെയ്തു തുടങ്ങുകയാണ്, ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ട് നിന്നപ്പോൾ മഴ പെയ്തു തുടങ്ങുകയാണ് എങ്കിൽ പെട്ടന്ന് നമ്മുടെ സ്ത്രീ 'active ' ആകും. ആ സുഹൃത്ത് ബന്ധത്തെയോ, സൗഹൃദത്തെയോ സംസാരത്തേയോ, ആ സംഭാഷണത്തെയൊക്കെ മുറിച്ചു കൊണ്ട് നമ്മുക്ക് പെട്ടന്ന് safe ആയിട്ടുള്ള ഒരു സ്ഥലത്തെക്ക് മുങ്ങാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്ന ഒരു സ്ത്രീ ഉണ്ട്.


അപ്പോൾ അങ്ങനെ മുങ്ങുന്ന ആള് സ്വന്തം സൗഹൃദത്തിൽ നിന്നും ചുരുങ്ങുന്നുണ്ട്. ആ ചുരുങ്ങൽ എന്നു പറഞ്ഞ ആ സ്വഭാവത്തിലേക്കാണ് വരുന്നത്. അങ്ങനെ ഒരു സ്വഭാവം ആർക്കാണ് ഇല്ലാത്തത് എല്ലാർക്കും ഉണ്ട്. അപ്പൊ അങ്ങനെ ഇല്ലാതെ ഇരിക്കുന്നത് ആരും ഇല്ലാ എന്നത് കൊണ്ട് ശാരീരികമായിരിക്കുന്ന വ്യത്യാസം കൊണ്ട് സ്ത്രീയെന്നോ പുരുഷനെന്നോ ഉദേശിച്ചിട്ടതായിട്ടു തെറ്റിദ്ധരിക്കരുത്.


സ്ത്രീയായിട്ടു ഇരിക്കുന്നവരും പുരുഷനായിട്ടു ഇരിക്കുന്നവരും രണ്ടു പേരും അനുനിമിഷം ഓരോ കാര്യങ്ങൾ അനുസരിച്ച്‌ നമ്മളാ polarity of mind, അല്ലെങ്കിൽ attitude of mind ന്റെ polarity ആയിട്ട് അങ്ങോട്ടും ഇങ്ങോട്ടും മാറി കൊണ്ടിരിക്കുന്നുണ്ട്. പുരുനാകുന്നു സ്ത്രീയാകുന്നു, പുരുഷനാകുന്നു സ്ത്രീയാകുന്നു. ഇങ്ങനെ മാറി കൊണ്ടിരിക്കുന്നു. അപ്പം ഒരു balance ഇല്ലാതിരിക്കുന്നിടത്തോളം കാലം ഇത് Generalise ചെയ്തു പറഞ്ഞതാണ് എന്ന് വേണം കരുതാൻ. അല്ലാതെ ഒരിക്കലും സ്ത്രീ എന്നോ പുരുഷനെന്നോ ഒരു വ്യത്യാസത്തിന് പറഞ്ഞതാണ് എന്ന് തെറ്റിദ്ധരിക്കാൻ പാടില്ല.എന്നാണ് എന്റെ അഭിപ്രായം.


ജയരാജ് :-


എന്റെ ചോദ്യം എന്ന് വെച്ചാൽ അങ്ങനെ തന്നെയായിരുന്നു.


*കൃഷ്ണൻ കർത്താ:-


ചോദ്യം കേട്ടപ്പോൾ മനസ്സിലായി ഉത്തരം അറിയാം എന്ന് മനസ്സിലായി.


ജയരാജ്‌:-

അപ്പോൾ ഈ balance എങ്ങനെ സംഭവിക്കുന്നു എന്നാരുന്നു എന്റെ സംശയം.എന്നാണ് എന്റെ അഭിപ്രായം.

ജയരാജ്:-


എന്റെ ചോദ്യം എന്ന് വെച്ചാൽ അങ്ങനെ തന്നെയായിരുന്നു.


കൃഷ്ണൻ കർത്താ:-

ചോദ്യം കേട്ടപ്പോൾ മനസ്സിലായി ഉത്തരം അറിയാം എന്ന് മനസ്സിലായി.


ജയരാജ്‌ :-


അപ്പോൾ ഈ balance എങ്ങനെ സംഭവിക്കുന്നു എന്നാരുന്നു എന്റെ സംശയം.

കൃഷ്ണൻ കർത്താ :-

Balance നമ്മുക്ക് ഉണ്ടാക്കാനൊക്കില്ല. നമ്മള് പുരുഷനും സ്ത്രീയും ആവുന്ന മേഖലകളെ നമ്മള് സൂക്ഷ്മമായിട്ട് watch ചെയ്യുക എന്നതാണ് ഒന്നാമത്തെ step എന്ന് എനിക്ക് തോന്നുന്നു.

ഒന്നാമത്തെ step എന്ന് പറയുന്നത് നമ്മൾ എവിടെയൊക്കെ സ്ത്രീ ആവുന്നു. എവിടെയൊക്കെ പുരുഷൻ ആകുന്നു എന്നുള്ളതാണ്. പുരുഷ സ്വഭാവം എടുക്കേണ്ട സന്ദർഭങ്ങളിൽ സ്ത്രീ ആയിട്ട് വളരെ pathetic ആയിട്ടുള്ള situation ലേക്ക് പോകും.


Pathetic ആയിട്ടുള്ള situation ലേക്ക് പോകുക. അതിനെ കൈകാര്യം ചെയ്യാൻ പറ്റാത്ത confused ആയിട്ടുള്ള ഒരു state ഉണ്ടെങ്കിൽ, അതിനർത്ഥം അവിടെ സ്ത്രീ ആയിരിക്കുന്നു എന്നുള്ളതാണ്.നമ്മളിൽ ഒരു പുരുഷൻ ഉണ്ട്, ആ പുരുഷനെ കൊണ്ട് കൈകാര്യം ചെയ്യാനുള്ളതേ ഉള്ളൂ, പക്ഷെ അതിന് പകരം emotional ആയിട്ട് അത് നിയന്ത്രിക്കാൻ പറ്റാത്ത ഒരു വൈകാരിക അവസ്ഥയിലേക്ക് കൊണ്ട് പോകുന്നുണ്ടെങ്കിൽ അവിടെ നമ്മൾ സ്ത്രീ ആവുന്നു എന്ന് നമ്മൾ ശ്രദ്ധിക്കണം.

അപ്പോൾ നമ്മൾ ശ്രദ്ധിക്കുന്നു, ഇന്ന ഇന്ന സ്ഥലങ്ങളിൽ നമ്മൾ സ്ത്രീ ആവുന്നുണ്ട്, സ്ത്രൈണത ആവശ്യമുള്ള സ്ഥലങ്ങളിൽ പുരുഷത്വം keep ചെയുന്നുണ്ട്. ഒരു shownism കാണിക്കും. ചില സ്ഥലങ്ങളിൽ നമ്മൾ വിട്ടു വീഴ്ച ചെയ്തു കൊടുക്കേണ്ട സ്ഥലങ്ങളിൽ അല്ലെങ്കിൽ നമ്മൾ എവിടെയൊക്കെ സ്ത്രൈണത ആവശ്യമുള്ള സ്ഥലങ്ങളിൽ പുരുഷത്വം കാണിക്കുന്നുണ്ട്. വൈകാരികമാവേണ്ട ചില സന്ദർഭങ്ങളിൽ വൈകാരികമാവാതെ ബുദ്ധിയുടെ തലത്തിൽ പിടിച്ചു നിൽക്കും.


അപ്പോൾ ഇത്തരത്തിലുള്ള പിടിച്ചു നിൽക്കലുകൾ ഉണ്ടല്ലോ അവിടെ ആ നൈസർഗികത നഷ്ടപ്പെടും. ആ നൈസർഗികത നഷ്ടപ്പെടുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അവന്റെ original nature ൽ നിന്ന് അവൻ മാറുന്നു.


The being is lost when you become. Become, the being is lost there. അപ്പോൾ അതാണ്‌ അവിടുത്തെ സംഭവം. അതു കൊണ്ട് ആ നൈസർഗികത നഷ്ടപ്പെടുന്ന ആ അവസ്ഥയിൽ നിന്ന് മാറി നമ്മളാ emotional ആവേണ്ട സ്ഥലത്ത് emotional ആവുക എന്ന് തന്നെയാണ്. ശ്രീ രാമൻ കരഞ്ഞു എന്ന് പറഞ്ഞത് അതു കൊണ്ടാണ്. ആ ജ്ഞാനവും, ബോധവും ഒക്കെ വെച്ചു കൊണ്ട് കരയാതെ ഇരിക്കേണ്ട കാര്യമില്ല. അപ്പോൾ അതിന് തയ്യാറായേ പറ്റുള്ളൂ.അപ്പോൾ നമ്മള് വളരെ നൈസർഗികമായിട്ട് പെരുമാറുന്നതിലേക്ക് കൊണ്ട് വരുന്നതിനു നമ്മൾ സ്ത്രീ ആവേണ്ടടുത്തു പുരുഷൻ ആവുന്നു, പുരുഷൻ ആവേണ്ടിടുത്ത് സ്ത്രീ ആവുന്നു എന്നും ശ്രദ്ധിക്കുക ആ step കഴിഞ്ഞതിനു ശേഷം നമ്മള് നൈസർഗിതയിലേക്ക് വരുക. അതാണ്‌ യഥാർത്ഥ പ്രകൃതി ജീവനം.

അതാണ്‌ നമ്മള് പ്രകൃതിയിലേക്ക് നമ്മള് truthful ആയിട്ട് ജീവിക്കുന്നത്, പ്രകൃതിയിൽ എന്റെ പ്രകൃതി അനുസരിച്ചു ഞാൻ ജീവിക്കുന്നു. എന്ന് പറഞ്ഞ അവസ്ഥയിലേക്ക് വരുന്നു. അല്ലാതെ ഒരിക്കലും ആഹാര നിഹാരാദികളിൽ നമ്മള് നിയന്ത്രണം കാണിച്ചു കൊണ്ട് ഉള്ളതിനെ പ്രകൃതി ജീവനം, അതൊരു വശം മാത്രമേ ഉള്ളൂ, ഒരു വശം മാത്രമാണ്. നമ്മുക്ക് മാനസികമായ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ എത്രമാത്രം അതുമായിട്ട് adjust ചെയ്യുന്നു എന്നുള്ളതാണ് അപ്പൊ നോക്കേണ്ടത്. പ്രകൃതി സംരക്ഷണവും പ്രകൃതി സ്നേഹവും എന്നൊക്കെ പറയുന്നതും ഇതു തന്നെയാണ്. പ്രകൃതിക്കനുസരിച്ചു ജീവിക്കുക എന്നുള്ളതാണ്.

അപ്പോൾ ഇതിനെ രണ്ടിനെയും തെറ്റിദ്ധരിച്ച് തെറ്റായ വഴികളിൽ കൂടി, വ്യതിയാനം ഉള്ള വഴികളിൽ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംരക്ഷണം എന്ന് പറയുന്നത് ഒരു ഭൗമ അന്തരീക്ഷത്തിന്റെ കാര്യം മാത്രമാക്കി ചുരുങ്ങുന്നത്. ഭൗമ അന്തരീക്ഷത്തേക്കാൾ കവിഞ്ഞു, ഭൗമ അന്തരീക്ഷത്തിന് ഉപരിയായിട്ട് പ്രപഞ്ചത്തിന്റെ സാധ്യതകളിൽ വരുന്ന അപകടങ്ങളെ കൂടി നമ്മൾ കണക്കിലെടുക്കേണ്ടതായിട്ടുണ്ട്.അജ്ഞത കൊണ്ടാണല്ലോ നമ്മൾ മിണ്ടാതിരിക്കുന്നത്. അത് അറിഞ്ഞു കൂടാത്തോണ്ടാണ്. ഭൂമിയിലെ ഓസോൺ പാളിക്ക് എന്തെങ്കിലും പറ്റി എന്നുള്ളത് എവിടെയെങ്കിലും പറഞ്ഞു കേട്ടോ വായിച്ചു കേട്ടോ മനസ്സിലായത് കൊണ്ട് നമ്മുക്ക് അതിനെ കുറിച്ച് സംസാരിക്കാം. അല്ലാതെ ഭൂമിക്ക് വെളിയിൽ എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ച് നമ്മൾ അറിയുന്നില്ലല്ലോ.


ജ്ഞാനിയെ സംബന്ധിച്ചടുത്തോളം, ഒരു enlightened ആയിട്ടുള്ള വ്യക്തിയെ സംബന്ധിച്ചടുത്തോളം ഇതും അവനെ അലട്ടുന്ന ഒരു വിഷയമാണ്. അവൻ അതിനും കൂടെ അവന്റെ മാനസികമായിരിക്കുന്ന പരിഹാരങ്ങൾ അവന്റെ പ്രകൃതിയിൽ ഉണ്ടാക്കി കൊണ്ടിരിക്കും. ഒരു പക്ഷെ. അവിടെയാ താദാത്മ്യം പ്രാപിച്ചിരിക്കുന്നത് കൊണ്ട് ഏകത്വം പ്രാപിച്ചിരിക്കുന്നത് കൊണ്ട് അവൻ അവനെ ശരിയാക്കിയാൽ മാത്രം മതിയാവും. പ്രകൃതിയെ ശരിയാക്കാൻ. വേറെ ഒരിടത്തേക്ക് പോകേണ്ട കാര്യമില്ല. അവനവനെ തന്നെ ശരിയാക്കിയാൽ മതി അപ്പോൾ ജ്ഞാനി എങ്ങനെ ചെയ്യുന്നു, ജ്ഞാനി സ്വയം തിരുത്തലുകൾ ചെയ്തു കൊണ്ടാണ് ആ പ്രോഗ്രാം വരുമ്പോൾ നമ്മളൊരു സ്‌ക്രീനിൽ ഫിലിം കണ്ടു കൊണ്ടിരിക്കുകയാണ്.


ആ ഫിലിം കണ്ടു കൊണ്ടിരിക്കുന്നതിൽ ഫോക്കസ് defocused ആവുന്നു. അല്ലെങ്കിൽ അതിനകത്തു എന്തെങ്കിലും light ന്റെ brightness കുറയുന്നു. നമ്മൾ എന്താ ചെയ്യുന്നത്? സ്‌ക്രീനിന്റെ അവിടെ പോയി torch അടിച്ചു കാണിക്കുമോ? അല്ല, project ചെയ്യുന്നിടത്താണ് നമ്മള് correct ചെയ്യുന്നത്.


അതു പോലെ നമ്മള് project ചെയ്യുന്നതാണ് ഈ universe എന്നു പറയുന്നത്, അത് അറിയാവുന്നവനാണ് ജ്ഞാനി.


അല്ലാത്തവൻ ഈ സിനിമക്കകത്ത്, അത് ജീവിതമാണ് എന്ന് തെറ്റിദ്ധരിക്കുന്നവനാ ണ്. അത് ചിലപ്പോൾ ചില അനുഭവങ്ങളിൽ കൂടി ആയിരിക്കും, ചില ചിന്തകളിൽ കൂടിആയിരിക്കും, ചില സങ്കല്പങ്ങളിൽ കൂടി ആയിരിക്കും, ചിലവ രോഗങ്ങളോ, മാറാ വ്യാധികളിലൂടെ ആയിരിക്കാം.


അങ്ങനെ അങ്ങനെ പല പല വഴികളിൽ കൂടി ആ പ്രപഞ്ചത്തിന്റെ ആ projection നകത്ത് correct ചെയ്യുന്നുണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്. അപ്പോൾ ഞാൻ നേരത്തെ പറഞ്ഞ പോലെ കേൾക്കാൻ തയ്യാറാകുക, എന്നതൊരു വിട്ടു കൊടുപ്പായിട്ട് കാണണം. പിടി മുറുക്കം അയ്യയുന്നതിന്റെ ഒരു ലക്ഷണമാണ്.


തന്റെ ബുദ്ധി മുൻകൂട്ടി തീരുമാനിച്ചു വെച്ചിരിക്കുന്ന കാര്യങ്ങളിൽ മുറുകെ പിടിക്കാതെ പുരുഷത്വം പ്രതീകവൽകരിക്കുന്ന ബുദ്ധിയിൽ നിന്നുള്ള നില വിട്ട് ഇറങ്ങലായിട്ട് നമ്മുക്ക് അതിനെ കാണാം. ബുദ്ധിയിൽ നിന്നും ഹൃദയത്തിലേക്കുള്ള സഞ്ചാരമായിട്ട് നമ്മുക്ക് അതിനെ കാണാം. അങ്ങനെയും കാണാം. അങ്ങനെയും ആണ്. അതു കൊണ്ടാണ് നീതി പീഠത്തിന്റെ ധർമ്മം എന്ന് പറയുന്നത് കേൾക്കലാണ് എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചത്. മുൻപിൽ വന്നിരിക്കുന്ന തെളിവുകളെ അപ്പാടെ സ്വീകരിക്കുന്നതിന് പകരം പ്രതിക്ക് പറയാനുള്ളത് കേൾക്കുക. കേട്ടതിന് ശേഷം മാത്രം തീരുമാനം എടുക്കുക. ബുദ്ധിമാൻ എപ്പോഴും അയാളുടെ ബുദ്ധി പറയുന്നതാണ് ശരി എന്ന ego യിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. അങ്ങനെ ഒരാൾ കേൾക്കാൻ തയാറാവുമ്പോൾ അയാളുടെ പ്രവർത്തികളിൽ മേലുള്ള അയാളുടെ ബുദ്ധിയുടെ സ്വാധീനം കുറയുന്നതായിട്ടു കാണാം.


അങ്ങനെ എടുത്ത് ചാടിയുള്ള പ്രവർത്തനം ഇല്ലാതാകും. അതേ പോലെ വൈകാരികമായ ഘടകങ്ങളാൽ തീരുമാനം എടുക്കുന്ന സ്ത്രീ ചിന്തിക്കാൻ തയ്യാറാകുമ്പോൾ, ഗുർദ്ജീഫ്‌ ഇവിടെ ചിന്തിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ ചിന്തിക്കാൻ തയ്യാറാകുമ്പോൾ വൈകാരികമായി എടുത്തു ചാടി പ്രവർത്തിക്കുന്നതിന് പകരം ചിന്തിച്ചു ആലോചിച്ചു അവർ പ്രവർത്തിക്കുന്നു.


ഇവിടെ ഹൃദയത്തിൽ നിന്നും ബുദ്ധിയിലേക്ക് സഞ്ചരിക്കുകയാണ്.


ഇതാണ് നമ്മൾ നേരത്തെ സൂചിപ്പിച്ചത് മത രാഷ്ട്രീയ പിടിവാശികൾ എന്ന് പറയുന്നത് പലപ്പോഴും ഒരു ബുദ്ധന്റെ കാഴ്ചപ്പാടിൽ അപക്വമായിരിക്കുന്ന കുട്ടികൾ കളിക്കുന്ന കളിപ്പാട്ടം പോലെയാണ്, അതു കൊണ്ട് അതിനോട് വലിയ ഗൗരവം ഒന്നും അവർക്ക് കാണില്ല.


പക്വമായ മനസ്സിന് ഒരു വിശ്വാസത്തെ മുറുകെ പിടിക്കാൻ സാധ്യമല്ല. കാരണം അനവധി വിശ്വാസങ്ങളുടെ സാധ്യത ആ മനസ്സിന് അറിയാം. അല്ലെങ്കിൽ അനുഭവപ്പെട്ടിട്ടുണ്ട്.


സ്വന്തമായിട്ട് ഒരു രാഷ്ട്രീയമോ പ്രത്യേയ ശാസ്ത്രമോ സംഹിതയോ ഒന്നും മാറോടണച്ചു പിടിക്കാനെ സാധ്യമല്ല. വളരെ തുറന്ന സമീപനം ആയിരിക്കും അവരോടൊക്കെയുള്ളത്.അന്വേഷണം ബാക്കി നിൽക്കുന്നു എന്നുള്ളത് കൊണ്ട്. അവയിലെ ന്യൂനതകളും മറ്റുള്ളവയിലെ നന്മയും പക്വതയുള്ള മനസ്സ് തിരിച്ചറിയുന്നു.അപ്പൊ ഈ പക്വതയാണ് ഗുർജിഫ്‌ സ്ത്രീ ചിന്തിക്കണം എന്ന് പറയുന്നതിലൂടെയും പുരുഷൻ കേൾക്കാൻ തയ്യാറാവണം എന്ന് പറയുന്നതിൽ കൂടെയും ഉണ്ടാകും എന്ന് സങ്കല്പിക്കുന്നത്


അപ്പൊ പക്വതയുള്ളവര് മതത്തിലോ രാഷ്ട്രീയത്തിലോ മുഴുകുകയില്ലേ എന്നൊരു ചോദ്യം വരാം. തീർച്ചയായിട്ടും അവരാണ് ഏറ്റവും നന്നായിട്ട് മുഴുകുന്നത്. അവിടെയൊക്കെ അവന്റെ വ്യക്തിത്വം മതത്തിനോ രാഷ്ട്രീയ പ്രസ്ഥാനത്തിനോ തീറെഴുതി കൊടുത്ത് കൊണ്ടായിരിക്കില്ല നിൽക്കുന്നത് പക്ഷെ വിനീത വിധേയനായിട്ടു നമ്ര ശിരസ്കനായിട്ട് അതിലൊക്കെ മുഴുകുന്നത് നമ്മുക്ക് കാണാം. അതിലൊന്നും ഒരു മടിയില്ല. Ego ഉണ്ടെങ്കിൽ മാത്രമേ തല വെളിയിൽ കാണിക്കണം എന്നൊരു തലയെടുപ്പ് അവനുണ്ടാകൂ. അവൻ മൗനിയായിട്ട് അതിലൊക്കെ കൂടുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല.


ഒരു പക്ഷെ ആ മൗനം അവിടുള്ള അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക്‌ ചിലഅസ്വസ്ഥതകളോക്കെ ഉണ്ടാക്കുന്നുണ്ടാകും.

ഇനി

മറ്റൊരു വിഭാഗം ഞാൻ ബോധ പ്രാപ്തനായി അതു കൊണ്ട് ഇതിനൊന്നും നിൽക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. അവിടെയും ഒരു കാപട്യമുണ്ട്. അപക്വമായ മനസ്സിൽ നിന്നാണ് താൻ ഏതെങ്കിലും ഒരു ലേബലിൽ പെട്ടെക്കുമോ എന്ന് പേടിച്ച്‌ സ്വന്തം വളർച്ചയുടെ കളരികളെയൊക്കെ വെളിയിൽ കാണിക്കാതെ ബുദ്ധി ജീവി നാട്യത്തിൽ ആടികൊണ്ടിരിക്കുന്ന ത്.


ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ ഹിമാലയത്തിലുള്ള യാത്രകളിലൊക്കെയും ഈ പക്വത പാടാണ്. സഹിഷ്ണുത ഇല്ലാതാവുന്നു എന്നുള്ളതാണ് , തലച്ചോറിലേക്ക് ആവശ്യത്തിന് രക്തവും ഓക്സിജനും കിട്ടാത്തത് കൊണ്ട് പെട്ടന്ന് Quick judgement കൾ ഉണ്ട്. വൈകാരികമായിട്ട് തീരുമാനം എടുക്കും. ബുദ്ധിയെ over take ചെയ്ത് വൈകാരികത പോകും.


അപ്പോൾ പ്രേരിത ശക്തിയായിട്ട് സന്തുലിതമായ രീതിയിൽ ബുദ്ധിയും ഹൃദയവും കൈകോർത്തില്ലെങ്കിൽ ഒന്ന് മറ്റോന്നിനെ sidetrack ചെയ്യുന്നു എന്ന് മനസ്സിലാകും.


ഈ പക്വതയിലാണ് സഹിഷ്ണുതയും മതേതരത്വവും (ഇതര മതാഭിപ്രായങ്ങളിലുള്ള പരിഗണന ആയിട്ടാണ് ഞാൻ മതേതരത്വം ഉദേശിക്കുന്നത് ) അതുവൊക്കെ ഉണ്ടാകുകയുള്ളൂ.


പ്രകൃതിയിൽ ഉള്ള, പ്രകൃതിയുടെ ജീവധാര തന്നെ സഹിഷ്ണുതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യൻ ഒഴികെയുള്ള എല്ലാ ജീവജാലങ്ങളെയും പ്രകൃതി സഹിഷ്ണുത പഠിപ്പിക്കുന്നുണ്ട്.ഭൂമിയെ ക്ഷമയുടെ മൂർത്തീകരണം എന്ന് നമ്മൾ പറയാറുണ്ടല്ലോ. ഭൂമിയെ പോലെ ക്ഷമയുണ്ട് എന്ന് പറയാറില്ലേ. അപ്പോൾ എല്ലാത്തിനും ആ ക്ഷമയുണ്ട്.ഈ tolerance ആണ് ഗുർദ്ജീഫ്‌ ഉദേശിച്ചിരിക്കുന്നത് എന്ന് വളരെ വ്യക്തമാണ്. നമ്മുടെ ഓരോ പ്രവർത്തിയും ചിന്തയും നമ്മളെ ശ്രദ്ധിച്ചു ബുദ്ധി, അതായത് പുരുഷനാണോ അതോ നമ്മളിൽ ഉള്ള ഹൃദയമാണോ, അതായത് സ്ത്രീയാണോ പ്രേരിപ്പിക്കുന്നത് എന്ന് നിരീക്ഷിക്കേണ്ടി വരുക എന്നുള്ളതാണ്.


ആ നിരീക്ഷണത്തിലൂടി നമ്മുടെ സ്ത്രീയും പുരുഷനും അങ്ങ് അടങ്ങും. അതിനൊരു balance വരും. Simple ആയിട്ട് യോഗിത്വത്തിലേക്ക് പോകുകയാണ്.


ആന്തരികമായ പുരുഷന്റെയും ആന്തരികമായ സ്ത്രീയുടെയും യോഗമാണ് അവിടെ സംഭവിക്കുന്നത്.


ആ balance ൽ എത്തിച്ചേരുന്നു. ഇതിനു പ്രത്യേക അഭ്യാസത്തിന്റെ ഒന്നും ആവശ്യമില്ല. ഇതു ശ്രവണ, മനന, നിദിദ്ധ്യാസനം എന്ന് ഇവിടെ പറയാറുണ്ട്. അതു ആത്മീയ കാര്യങ്ങളെ ശ്രവിക്കുകയും മനനം ചെയ്യുകയും എന്നൊക്കെയാണ് സാധാരണ നമ്മൾ കേൾക്കുന്നത്. പക്ഷേ ഇവിടെ പറയുന്നത് ദൈനം ദിന കാര്യങ്ങളെ കേൾക്കുക, എല്ലാം ശരിയായി ചിന്തിക്കുക അതു പ്രയോഗത്തിൽ വരുത്തുക എന്നുള്ളതാണ്. അപ്പോൾ ശരിയായ ശ്രവണം ആവശ്യമുണ്ട്. Wholesome ആയിരിക്കുന്ന hearing, അതാണ്‌ ഈ ഉപനിഷത്തുകളിലൊക്കേ ഭദ്രം കർണേഭി എന്ന് പ്രാർഥിക്കുന്നത്.ഭദ്രമായിട്ടുള്ളത് ഞാൻ കേൾക്കട്ടെ എന്നുള്ളത് പ്രാർത്ഥിക്കുന്നു.


അപ്പോൾ കേൾക്കാൻ ശരിയായിട്ട് കേട്ടാൽ മാത്രമേ മനനം ചെയ്യാൻ ഒക്കുകയുള്ളൂ. ഈ മനനവും ശ്രവണവും പൂർണ്ണമായി കഴിഞ്ഞാൽ ബുദ്ധിക്കോ ഹൃദയത്തിനോ അനാവശ്യമായി ഇടപെടാൻ സാധ്യമല്ല എന്നതാണ് സംഗതി. പക്ഷേ ഇവിടെ ഗുർദ്ജീഫ് സ്ത്രീ ഹൃദയത്തെ കേൾവി കഴിഞ്ഞ ഒരു stage ൽ ആണ് glorify ചെയ്ത് നിർത്തിയിരിക്കുന്നത് എന്ന് കാണാം. അത് പൊതുവെ അങ്ങനെ ഒരു consideration കൊടുക്കുന്നുണ്ട്.


ഗുർദ്ജീഫിന് മുൻപുണ്ടായിരുന്ന എല്ലാ ബുദ്ധൻമാരുടെ കാര്യത്തിലും ശ്രോതാക്കൾ സ്ത്രീകൾ തന്നെയായിരുന്നു.


അവരുടെയും ശ്രോതാക്കൾ സ്ത്രീകളായിരുന്നു. ഒറ്റു കൊടുക്കാനും തള്ളി പറയാനുമൊക്കെ പുരുഷൻമാർ ready ആയിട്ട് ഇരിക്കുകയും അവരൊക്കെ ഒളിക്കുകയും ചെയ്യുമ്പോൾ സ്ത്രീ വിയർപ്പും രക്തവും ഒപ്പാനായി തൂവാലയുമായിട്ട് അങ്ങ് അറ്റം വരെ കുരിശു കയറുന്നത് വരെ നടക്കുന്ന കഥയും നമ്മുക്ക് നന്നായിട്ടറിയാം. അപ്പം ഹൃദയം ബുദ്ധിയെ വളരാൻ സമ്മതിക്കില്ല. അത് ശരിയാണ്. ഗുർദ്ജീഫ്‌ നമ്മൾ ഓരോരുത്തരുടെ അടുത്തും പറഞ്ഞത് ലിംഗ ഭേദമുള്ള രണ്ട് ആൾക്കാരോട് പറഞ്ഞതല്ല. നമ്മൾ ഓരോരുത്തരുടെ അടുത്തും പറഞ്ഞതാണ്. നമ്മിലുള്ള ദ്രുവീകരണം, ഓരോ വിഷയത്തിലും ശ്രദ്ധയോട് കൂടി നമ്മുടെ ഉള്ളിലെ പുരുഷനാണോ സ്ത്രീയാണോ പ്രവർത്തിക്കുന്നത് എന്ന് ശീലിക്കേണ്ടി വരും അതാണ്‌ എനിക്ക് ഇതിനകത്ത് പറയാനുള്ളത്..

10 views0 comments

Recent Posts

See All

ജൈവിക പരിണാമത്തിലൂടെ മനസ്സിന്റെ പരിണാമം: Evolution of mind through biological evolution

ചോദ്യം:- മോഡേൺ സയൻസിൽ കോശങ്ങൾ, ബഹുകോശങ്ങൾ, മൃഗങ്ങൾ അതു കഴിഞ്ഞു മനുഷ്യൻ അങ്ങനെ ഒരു evolution പറയുന്നുണ്ടല്ലോ, അങ്ങനെ തന്നെ ആണോ...

ക്രിസ്തുമതവും ഗുര്ദ്ജീഫും : Gurdjieff on Christianity before Jesus

ക്രിസ്തുവിനു മുൻപുണ്ടായ മതമാണ് ക്രിസ്തു മതം എന്ന് തെളിയിക്കാനുള്ള ആഗ്രഹം എപ്പോഴും ഗുർദ്ജീഫിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ teaching ൽ...

Comments


bottom of page