ക്രിസ്തുവിനു മുൻപുണ്ടായ മതമാണ് ക്രിസ്തു മതം എന്ന് തെളിയിക്കാനുള്ള ആഗ്രഹം എപ്പോഴും ഗുർദ്ജീഫിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ teaching ൽ തന്നെ അദ്ദേഹം പറയുന്നത് ചിലപ്പോൾ 4th way എന്ന് പറയുന്നത് കൂടുതലും പറയുന്നത് Esoteric christianity എന്നാണ് പറയുന്നത്. Esoteric christianity ബാബിലോണിയൻ എന്നാണ് കൂടുതൽ പറയാറ്. അവിടെയുള്ള കുറച്ചു teachings ഇവിടെ നിന്നും കിട്ടിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. പുരാവസ്തു ഗവേഷകനായിട്ട് നടന്നപ്പോൾ കിട്ടിയതാണ് ഇദ്ദേഹത്തിന് എന്ന് പറയുന്നുണ്ട്. അപ്പോൾ അതിന്റെ ഭാഗമായിട്ടായിരിക്കും ഇദ്ദേഹം അത് പറഞ്ഞത്.
കൃഷ്ണൻ കർത്താ:-
ആയിരിക്കാം, തീർച്ചയായിട്ടും ആയിരിക്കാം. ക്രിസ്തുവിന് മുൻപ് christainity ഉണ്ടന്ന് പറയാനൊക്കില്ല. Christ ന്റെ consciousness ൽ നിന്നാണ് christianity എന്ന് പറഞ്ഞ സംവിധാനം ഉണ്ടായത് എന്നാണല്ലോ ചരിത്രത്തിൽ അല്ലെങ്കിൽ സഭയുടെ ചരിത്രത്തിൽ പഠിക്കുന്നത്. അത് കൊണ്ട് അത് നമ്മുക്കങ്ങനെ പറയാനൊക്കില്ല പക്ഷെ ഈ പറഞ്ഞ pattern of belief , അല്ലെങ്കിൽ system എന്ന് പറയുന്നത് മുൻപേ ഉണ്ടായിരുന്നു എന്നുള്ളതാണ്. പക്ഷേ അതല്ല ഇപ്പോഴത്തെ church. ഇപ്പോഴത്തെ ചുര്ച്ച് അതല്ല.
യഥാർത്ഥത്തിലുള്ള esoteric church എന്ന് പറയുന്നത് ഇപ്പോൾ repose ലേക്ക് പോകുന്ന വളരെ senior ആയിട്ടുള്ള ധ്യാന ഗുരുക്കൻമാര്, ഒരു പക്ഷെ ധ്യാന ഗുരുക്കൻമാര് എന്ന് അവരെ വിളിക്കും എന്ന് എനിക്ക് അറിഞ്ഞു കൂടാ. അതൊരു സഭയിലെ ഭാഷയാണ്. അങ്ങനെയുള്ള contemplatives ആയിട്ടുള്ള ധ്യാനികളായിട്ടുള്ള സന്ന്യസ്തൻമാർ, Hermit, ആ രീതിയിൽ ഉള്ള സന്ന്യാസിമാർക്ക് അത്തരത്തിലുള്ള Mystical അനുഭവങ്ങളോക്കെ ഉണ്ടാവുന്നുണ്ട്. അവര് അതിന്റെതായ ആ esoteric ക്രിസ്ത്യാനിറ്റി ലേക്ക് അവർ പോകുന്നുണ്ട്.
പക്ഷെ ഇത് ബഹുജന സമക്ഷം അവതതരിപ്പിക്കേണ്ട വിഷയമല്ലത്. അവർക്കു ഇത് മനസ്സിലാക്കാനൊട്ടു പറ്റുകയുമില്ല. പക്ഷെ അവർക്ക് വേണ്ടി ഇതിന്റെ ഒരു lighter version സ്വാഭാവികമായിട്ട് ഉണ്ടാകുന്നതിന്റെ പേരാണ് Religion. ആ religion എന്ന് പറയുന്നത് lighter version ആയിരിക്കും. ആ lighter version മാത്രമേ കുട്ടികൾക്ക് മനസ്സിലാവുകയുള്ളൂ. കൊച്ചു കുട്ടികൾക്ക് കളിക്കാൻ വേണ്ടി അവർക്ക് കളിപ്പാട്ടങ്ങളും അവർക്ക് പറ്റുന്ന ലാഘവത്തിലുള്ള പാഠങ്ങളുമാണല്ലോ തയ്യാറാക്കുന്നത്. എന്ന് പറഞ്ഞ പോലെ മതവും അത്തരത്തിൽ ഒരു ലാഘവത്തോട് കൂടി ചെറിയ ചെറിയ കാര്യങ്ങൾ മാത്രം വളരെ ചെറിയ symbol കൾ ഉപയോഗിച്ച് കൊണ്ട്തയ്യാറാക്കിയിരിക്കുന്നതായിട്ട് വളരെ അത്ഭുതകരമായിട്ട് തോന്നിയിട്ടുണ്ട്. ഇതൊന്നും ആരും ആലോചിച്ചു ഉണ്ടാക്കിയതൊന്നും ആയിരിക്കില്ല. എനിക്ക് തോന്നുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചു എന്നുള്ളതാണ് അത്ഭുതം.
ഈ സംഹിതകളുടെയൊക്കെ പുറകിൽ ആദ്യം ഗുർദ്ജിഫ് പറഞ്ഞതായിട്ട് സർ ഉദ്ധരിച്ച വരിക്കെതിരെയാണ് ഞാനിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
സാറ് ആദ്യം പറഞ്ഞ point എന്ന് പറഞ്ഞാൽ മതത്തെക്കുറിച്ചു മതം ഒരിക്കലും ശരിയായ രീതിയിൽ അല്ല പുറത്തു വന്നിരിക്കുന്നത്. മതം കാക്ക പറയുന്ന കൊക്കായി, കാക്ക ഛർദിച്ചു എന്ന് പറഞ്ഞ പോലെ സംഭവം ഉണ്ടല്ലോ കഥകളിൽ, അതു പോലെയാണ് ആയി വന്നത്, അതൊക്കെ വ്യാവഹാരികമായിട്ട് ശരി തന്നെയാണ് സംശയമില്ല. പക്ഷേ അതിനകത്തു പോലും സത്യാവസ്ഥകൾ ഉണ്ടെന്നുള്ളത് ഗൗരവമായിട്ട് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിൽ പോലും ചില സത്യങ്ങൾ ഉണ്ട്. ചില സത്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.
സത്യത്തിനെ ഒഴിവാക്കാൻ ഇങ്ങനെയുള്ള പൊതു പ്രസ്താവകാർക്കു പോലും സാധിക്കുന്നില്ല എന്നതാണ്. സത്യത്തിനെ എങ്ങനെയൊക്കെ മറയ്ക്കാൻ നോക്കിയാലും മറയ്ക്കാൻ പറ്റുന്നില്ല എന്നുള്ളതാണ്.
അതിന്റെ ഒരംശം കടന്ന് വരുന്നുണ്ട്. അതു കൊണ്ട് അങ്ങനെ ഒരു പൊതുപ്രസ്താവത്തോ ട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.
ഏത്, മതം പൂർണ്ണമായും മാറി മാറി, ശരിയാണ്, മാറി മാറി വന്നിട്ടുണ്ട്. പക്ഷെ വന്നിട്ടുള്ളതിനകത്തു പോലും ചില കാര്യങ്ങൾ ഉണ്ട്.
അതിൽ ചേരാത്ത കാര്യങ്ങളെ നമ്മുക്ക് മനസ്സിലാകുന്നുമുണ്ടല്ലോ??..
അപ്പോൾ ആനുകാലികമായിരിക്കുന്ന പ്രസക്തി നഷ്ടപ്പെട്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതു നമ്മുക്ക് മനസ്സിലാക്കാം. Simple ആയിട്ട് മനസ്സിലാക്കാം.
കൂടുതൽ Class എടുക്കേണ്ട കാര്യമൊന്നുമില്ല. അതു നമ്മുക്ക് മനസ്സിലാക്കാം അതു കുത്തി തേച്ച് തന്നതാണ് എന്ന്. ശരി ആയിക്കോട്ടെ. അതു കൊണ്ട് അതിനെ Generalize ചെയ്ത് അങ്ങനെ പറയാനൊക്കില്ല. അതാണ് എനിക്ക് തോന്നുന്നത്.
Christanity യെ സംബന്ധിച്ചടുത്തോളം ഒരുപാട് ആ esoteric form ൽ നിന്ന് ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ട് നിലവിലിരിക്കുന്ന, അതാത് സ്ഥലങ്ങളിൽ ആരാധന ക്രമങ്ങളുമായിട്ട് ബന്ധപ്പെടുത്താൻ ഒരു ശ്രമം ആദ്യ കാലഘട്ടങ്ങളിൽ നടന്നിരുന്നതായിട്ട് കാണാം.
അതൊക്കെ തന്നെ codify ചെയ്ത് കൊണ്ട് ക്രോഢീകരിച്ചു കൊണ്ട് ഒരു unification ലേക്ക് കൊണ്ട് വരുന്നത് നമ്മുക്ക് പിന്നെ കാണാം. അങ്ങനെ വരുമ്പോഴേക്കും അതൊരു വിദേശസ്വഭാവം പല സ്ഥലങ്ങളിലും സംസ്‍കാരങ്ങളിലും വന്നു.
അതിന്റെ ഒരു അന്യഥാ അനുഭവപ്പെട്ടതായിട്ടു വന്നു.
അതിനെതിരെ പീഡനങ്ങളുമൊക്കെ തദ്ദേശീയവരായവരോടോക്കെ തന്നെ കാണിക്കേണ്ട സാഹചര്യങ്ങളോക്കെ വന്നിട്ടുണ്ട്. അതെല്ലാം, നമ്മൾ അതിലേക്കൊന്നും പോകുന്നില്ല.
അപ്പോൾ ഇത്തരം സാഹചര്യങ്ങൾ വന്നിരിക്കുമ്പോൾ അതിനൊക്കെ കാരണം എന്ന് പറയുന്നത് ഒന്ന് ലഘൂകരിക്കുക എന്ന ഉദ്ദേശത്തിൽ ആണ്.
Principle അതിന്റെതായ രീതിയിൽ ഉൾകൊള്ളാൻ സാധ്യമായവർ വളരെ കുറവാണ്. വേദാന്തത്തിൽ തന്നെ ഇന്നലെ നമ്മൾ കുറേ നേരം നമ്മൾ സംസാരിച്ചു കൊണ്ടിരുന്നു.
നിസ്സാരമായിരിക്കുന്ന വാക്കിനെ എടുത്ത് വെച്ചു കൊണ്ട് അതിനെ മനസ്സിലാക്കാൻ ഉള്ള പിടിവാശികൾ അതിൽ നമ്മൾ വേണ്ട ശ്രദ്ധ കൊടുക്കാതെ ഇരുന്നതിന്റെ ഭാഗമായുള്ള പിടിവാശികൾ. അതിലേക്കു നമ്മൾ വീണ്ടും ഇന്ന് പോകുന്നില്ല. അത്തരത്തിൽ പിടിവാശികൾ ഉണ്ടായി കഴിഞ്ഞാൽ ആ പിടിവാശി വെച്ചു കൊണ്ട് വികലമായ ഒരു ധാരണ ഒരു സങ്കല്പത്തെ കുറിച്ച് വരുന്നത് നമ്മൾ ഇന്നലെ മനസ്സിലാക്കി. ഇന്നലത്തെ ചർച്ചയിൽ മനസ്സിലാക്കിയതാ
അപ്പോൾ ഇതു പോലെ പല കാര്യങ്ങളിലും വീഴ്ചകൾ വന്നിട്ടുണ്ടാകും.ഇല്ല എന്ന് പറയാനൊക്കില്ല. പക്ഷേ എന്ന് പറഞ്ഞു നമ്മുക്ക് അടച്ച് അതൊക്കെ ഇതൊന്നുമല്ല orginal സാധനം എന്റെ കൈയിലെ ഉള്ളൂ എന്ന് പറയാനൊക്കില്ല..
ജയരാജ്: അദ്ദേഹത്തിന്റെ അടുത്ത ശിഷ്യൻമാരോട് മാത്രം സംസാരിച്ച കാര്യമാണ് ഈ കാര്യം.
കൃഷ്ണൻ കർത്താ:- ഗുർജീഫ് ആരോടും public ആയിട്ട് സംസാരിച്ചിരുന്നില്ലല്ലോ അല്ലേ??
ജയരാജ്:- ഇല്ലില്ല. സംസാരിച്ചിരുന്നില്ല.
ജയരാജ് :- ചെറിയ ചെറിയ ഗ്രൂപ്പിനോട് മാത്രമാണ് സംസാരിച്ചിരുന്നത്.
കൃഷ്ണൻ കർത്താ:- പല തരത്തിലാണ്, ഗുരുക്കൻമാർ പല തരത്തിലാണ്. ചിലർക്ക് വ്യക്തികളോട് ആയിരിക്കും താല്പര്യം. അവർ തന്നെയാണ് ആ വ്യക്തികളെ കൊണ്ട് വരുന്നത്. അവർ തന്നെ ആ വ്യക്തികളുമായി വന്ന് അവരുമായി സംസാരിച്ച് ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ സംസാരിച്ചിട്ട് പോകുന്നു.
ചിലർ അങ്ങനെയല്ല വ്യക്തികളെക്കൾ കൂടുതൽ ഒരു വലിയ ഒരു Canvas ൽ പ്രവർത്തനം നടത്തണം എന്നുള്ള ഇച്ഛാ ശക്തിയോട് കൂടി വരുന്നതാണ്. രണ്ടും രണ്ട് ടീമുകളാണ്. ഗുർദ്ജീഫിനു ചുരുങ്ങിയ ഒരു സഭയെ ആവശ്യമുള്ളൂ പ്രസ്ഥാനം ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ല.
ബാക്കിയുള്ളവരൊക്കെ പ്രസ്ഥാനം ഉണ്ടാക്കരുത് എന്ന് പറഞ്ഞെങ്കിലും പ്രസ്ഥാനം ഉണ്ടാക്കാൻ മിണ്ടാതെ ഇരുന്ന് കൊടുത്തു എന്നുള്ളതാണ്. കൃഷ്ണമൂർത്തിയുടെ കാര്യം എടുത്താലും ഓഷോയുടെ കാര്യത്തിൽ ആയാലും അവർ തന്നെ പ്രസ്ഥാനം ഉണ്ടാക്കുകയും ആ പ്രസ്ഥാനം ഉണ്ടാക്കുന്നതിനെതിരെ സംസാരിച്ചു കൊണ്ടും ഇരുന്നു.
അപ്പോൾ നമ്മളീ ചില തമാശ നാടകങ്ങളിൽ കാണുന്നപോലൊരു സ്ഥിതി അവരുടെ രണ്ട് പേരുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.
രണ്ട് പേർക്കും അതുമായിട്ട് നല്ല ബന്ധം ഉണ്ടായിരുന്നു. ബന്ധമില്ല എന്ന് ശക്തമായിട്ട് പറഞ്ഞാൽ അതോടു കൂടി പ്രസ്ഥാനം നിൽക്കുമായിരുന്നു ഒരു സംശയവുമില്ല.
ഗുർദ്ജീഫ് അത്തരം കാര്യങ്ങളിൽ എങ്ങനെ ശ്രദ്ധിച്ചിരുന്നുവോ എനിക്ക് ആ ജീവിതം വളരെ വ്യക്തമായിട്ട് അറിഞ്ഞു കൂടാ കേട്ടറിഞ്ഞ കാര്യം വെച്ച് പറയുകയാണ്. എത്രമാത്രം ശ്രദ്ധിക്കുമായിരുന്നുവോ അത്രത്തോളം ബാക്കിയുള്ളവർ, ഇവരുടെ രണ്ടു പേരുടെ കാര്യത്തിൽ ശ്രദ്ധിച്ചിട്ടില്ല എന്നത് നമ്മുക്ക് മനസ്സിലാകും.
അപ്പോൾ പ്രസ്ഥാനം വേണ്ട എന്ന് വെച്ചിട്ടില്ല അവർ.
പ്രസ്ഥാനം പാടില്ല എന്ന് പറയുന്നുണ്ടെങ്കിൽ പോലും പ്രസ്ഥാനം ഒരു വശത്ത് കൂടി അവർ അനുവദിച്ചിരുന്നു. എല്ലാവരും അനുവദിക്കുന്നുമുണ്ട്. അനുവദിക്കുന്നതിന് കാരണം വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ.
അതിൽ ഭൗതികമായ കാരണങ്ങൾ മാത്രമല്ല. മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ട്.
നമ്മൾ സംസാരിച്ച വേറെ സംഭാഷണങ്ങളിൽ അത് വന്നിട്ടുണ്ട്. ഇപ്പോൾ അതിലേക്കു പോകാൻ താല്പര്യവുമില്ല അതവിടെ പ്രസക്തവുമല്ല. അപ്പോൾ അത് കൊണ്ട് ഒരു ചെറിയ സദസ്സിനോട് പറഞ്ഞിരിക്കാം. പിന്നെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സാർവ്വത്രികമായിട്ടു അറിയിക്കണം എന്ന താല്പര്യം അദ്ദേഹത്തിനില്ല. അത് കൊണ്ട് അദ്ദേഹം ചുരുക്കത്തിൽ പറഞ്ഞതായിരിക്കാം. അദ്ദേഹത്തിന് അതിൽ നിന്നും ഒരു വിവാദമുണ്ടാക്കാൻ താല്പര്യമില്ല. അപ്പോൾ ഒരു സാധകൻമാരുടെ ഒരു സംഘം കൊച്ചു സംഘം. അതാണ് അദ്ദേഹം address ചെയ്തിരുന്നത്.
അപ്പോൾ അത് അങ്ങനെ തന്നെയാണ് അവർ ഉദ്ദേശിക്കുന്നത്. യേശു ക്രിസ്തു തിരഞ്ഞെടുത്ത സംഘത്തോടാണ് സംസാരിച്ചു കൊണ്ടിരുന്നത്. അത് കേൾക്കാൻ വേണ്ടി ആള് കൂടി തുടങ്ങിയപ്പോൾ ആണ്. അതിന്റെ വൈവിദ്ധ്യത്തിലേക്കും ഗിരി പ്രഭാഷണത്തിലേക്കുമൊക്കെ പോകുന്നത്. വിപുലമായ രീതിയിൽ ആവാൻ ഉള്ള തുടക്കം വരുന്നത്. അപ്പോഴത്തേക്കു തന്നെ അധികാരികൾ അതിന് തടസ്സം നിന്നു. ആ തടസ്സം നിൽക്കുക എന്നത് പോലും അദ്ദേഹത്തിന്റെ തീരുമാനമായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാ കാര്യങ്ങളും, ആ ഒറ്റി കൊടുക്കൽ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ തീരുമാനമാണ്.
അത് പോലെ ആ തടസ്സം നിൽക്കുന്നത് അങ്ങനെ ആയത് കൊണ്ട് ആ പ്രഭാഷണങ്ങളുടെയൊക്കെ ആ ഒരു one to one teaching എന്ന് പറയുന്നതിന്റെ ഒരു പ്രാധാന്യം മറ്റേതിന് ഒരിക്കലും ഇല്ല. ചുമ്മാ ഇങ്ങനെ public ആയിട്ട് സംസാരിച്ചു കൊണ്ടിരിക്കുക എന്ന് പറയുമ്പോൾ അത് receive ചെയ്യുന്നത് വളരെ പാടായിരിക്കും.
പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തിൽ, വർത്തമാന കാലഘട്ടത്തിൽ, അത്തരത്തിൽ ഉള്ള one to one imparting of knowledge ന് പോലും അതായത് ജ്ഞാനത്തിന്റെ വിനിമയത്തിൽ പോലും ശരിയായ രീതിയിൽ സംവേദനം നടക്കണം എന്നില്ല. കാരണം ആ receptivity മനുഷ്യന് കുറഞ്ഞു വന്നിരിക്കുകയാണ്. ഒരു പക്ഷെ ഈ കൊറോണ lock down ഒക്കെ കൊണ്ട് വരാൻ പോകുന്ന വിപത്തുകൾ, മനുഷ്യരാശി അനുഭവിക്കാൻ പോകുന്ന ആ വിപത്തുകളുടെയൊക്കെ പശ്ചാത്തലത്തിൽ receptivity കൂടി വരാം.
Receptivity ഇല്ലാതെ മനുഷ്യന് ജീവിക്കാൻ ഒക്കില്ല എന്നുള്ളത് കൊണ്ട് receptivity ഉണ്ടാക്കാൻ വേണ്ടിയുള്ള പ്രകൃതിയുടെ തന്നെ balancing activity ആണ്. ഈ നടക്കുന്നതൊക്കെ അങ്ങനെ നടക്കുന്നതാണ് എന്ന് വേണമെങ്കിൽ നമ്മുക്ക് സമർത്ഥിക്കാം. അത്തരത്തിൽ ഒരു receptivity ഇല്ലാതിരിക്കുന്നത് കൊണ്ട് അങ്ങനെ ഒരു one to one talk ന് one to one conversation ന്, one to one imparting of knowledge ന് പ്രസക്തി ഇല്ലാതെ ആയിപ്പോവും. അവിടെയാണ് കൂട്ടായ സംഭാഷണങ്ങളും മറ്റും ഉണ്ടായത്.
Comments