ജൈവിക പരിണാമത്തിലൂടെ മനസ്സിന്റെ പരിണാമം: Evolution of mind through biological evolution
- Administrator
- Oct 26, 2020
- 2 min read
ചോദ്യം:- മോഡേൺ സയൻസിൽ കോശങ്ങൾ, ബഹുകോശങ്ങൾ, മൃഗങ്ങൾ അതു കഴിഞ്ഞു മനുഷ്യൻ അങ്ങനെ ഒരു evolution പറയുന്നുണ്ടല്ലോ, അങ്ങനെ തന്നെ ആണോ ഉണ്ടായിട്ടുള്ളത് ?
കൃഷ്ണൻ കർത്ത:- സയൻസ് പറയുന്നതിനകത്ത് തെറ്റൊന്നും ഉണ്ടെന്നു നമ്മൾ വിചാരിക്കേണ്ട ഒരു കാര്യവും ഇല്ല. വളരെയധികം empirical ആയിട്ടുള്ള ഒരു പര്യവേഷണം നടത്തിയിട്ടാണ് അവർ ഒരു കാര്യത്തിൽ എത്തിച്ചേരുന്നത്. ചുമ്മാ നമ്മൾ വെറുതെ സയന്സിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സയൻസിനെ സയൻസിന്റെതായ രീതിയിൽ accept ചെയ്യാൻ പറ്റാതിരിക്കുന്നത് കൊണ്ടാണ് പുതിയ ശാസ്ത്രങ്ങളൊക്കെ മെനഞ് നമ്മൾ അതിനെയൊക്കെ തകിടം മറിക്കാൻ ശ്രമിക്കുന്നത്. അതിന്റെയൊന്നും ആവശ്യമില്ല. അവർ യഥാർത്ഥ ധ്യാനത്തിൽ (contemplative)- ധ്യാനത്തിന് വേണ്ടി ശീലിക്കുന്നവർ തന്നെയാണ്. അവർ ധ്യാനത്തിൽ ഇരിക്കുന്നത് കൊണ്ടാണ്, ആ അന്വേഷണം നടക്കുന്നത് കൊണ്ടാണ്, ഒരു അനുസന്ധാനം നടക്കുന്നത് കൊണ്ടാണ് ആ ജ്ഞാനം ലഭിക്കുന്നത്. അതുകൊണ്ട് അതിൽ തെറ്റൊന്നും ധരിക്കേണ്ട കാര്യമില്ല. പിന്നെ ശൂന്യതയിൽ നിന്ന് .....എന്താണ് ചോദിച്ചത്?
ചോദ്യം :- അല്ല നമ്മുടെ evolution എന്ന് പറയുന്നത് പൃഥ്‌വി വരെ വരുന്നത് മുൻപ് സംസാരിച്ചിട്ടുണ്ടായിരുന്നല്ലോ
കൃഷ്ണൻ കർത്ത:- അതിന് എവൊല്യൂഷനുമായി ഒരു ബന്ധവും ഇല്ലല്ലോ. അതും കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് എവൊല്യൂഷൻ എന്ന് പറയുന്നത്. പൃഥ്‌വി ഒക്കെ ഉണ്ടായി കഴിഞ്ഞിട്ടുള്ള കാര്യങ്ങളെ അല്ലെ എവൊല്യൂഷൻ എന്ന് പറയുന്നത്. അത് ഇവിടെയും - ഇന്ത്യയിൽ - വിശ്വസിക്കുന്ന പ്രഭവം എന്ന കാര്യത്തെ കുറിച്ചാണ് ആ പറയുന്നത്. ആ അത് പൃഥ്‌വി വരെ ആയിട്ട് ....
ചോദ്യം :- അപ്പൊ മൃഗങ്ങളിൽ നിന്ന് മനുഷ്യൻ ആയി എന്ന് പറയുന്ന കാര്യം ശെരിയാണോ നിർമലാനന്ദ ഗിരി മഹാരാജിന്റെ ഒരു വീഡിയോ കണ്ടപ്പോൾ അതിൽ പറയുന്നുണ്ട് അത് തെറ്റാണു, വാലില്ലാതായി മനുഷ്യരുണ്ടായി , അങ്ങനൊന്നുമില്ല. നമ്മളീ രണ്ടാമത്തെ എവൊല്യൂഷനുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തിട്ടുണ്ടോ
കൃഷ്ണൻ കർത്ത:- ഇല്ല ..നമ്മൾ ചർച്ച ചെയ്തിട്ടില്ല
ചോദ്യം :- ഇപ്പൊ എല്ലാരും പറയുന്നത് വാല് ഉള്ളതിൽ നിന്നാണ് വാലില്ലാതായത്
കൃഷ്ണൻ കർത്ത:- നിർമലാനന്ദ സ്വാമി എന്താണ് പറയുന്നത് .കേൾക്കട്ടെ
ചോദ്യം :- എന്ന് വച്ചാൽ കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായി എന്നുള്ളത് അദ്ദേഹം വിശ്വസിക്കുന്നില്ല
കൃഷ്ണൻ കർത്ത:- ഇല്ല. ഞാനത് കേട്ടിട്ടില്ല. എനിക്കത് കൃത്യമായി അദ്ദേഹം അങ്ങനെ പറഞ്ഞു എന്നുള്ളത്. വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം അതിന്റെ ഒരു തുമ്പു കേട്ടിട്ട് വന്നായിരിക്കണം ഇത് പറയുന്നത്. എന്തായാലും അത് പഠിക്കാം. ശ്രദ്ധിക്കാം. എന്താണ് പറഞ്ഞിരിക്കുന്നത് എന്നുള്ള ലിങ്ക് വല്ലതും അയച്ചു തരുകയാണെങ്കിൽ ഞാനത് കേട്ട് നോക്കാം. എന്താണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത് എന്ന് നോക്കട്ടെ: കേട്ടിട്ടു എന്താണെന്നു പറഞ്ഞിരിക്കുന്നത് എന്ന് നോക്കട്ടെ. അല്ലാതെ അഭിപ്രായം പറയുന്നത് ശരിയല്ല.
എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഞാൻ മനസിലാക്കിയിരിക്കുന്നത് ആ evolution നുമായി വളരെ ബന്ധമുള്ള ഒരു സങ്കല്പം നമ്മുടെ ഇന്ത്യയിലും ഉണ്ട്. മത്സ്യ - കൂർമ്മ - വരാഹാദികൾ എന്ന് പറയുന്ന ഒരു ഒരു അവതാര സങ്കല്പം തന്നെ ഇവിടെ ഉണ്ടായിട്ടുണ്ട്.
ഒരു കഥ തന്നെ ഇവിടെ ഉണ്ടാക്കി മുന്നോട്ടു വച്ചിട്ടുണ്ട്.
ജലത്തിൽ മാത്രം വസിക്കുന്നവ,
ജലത്തിലും കരയിലും വസിക്കുന്നവ (amphibians),
കരയിൽ വസിക്കുന്നുണ്ടെങ്കിലും വെള്ളത്തിൽ നില്കാൻ താല്പര്യമുള്ളവ (പന്നിയെ പോലുള്ളവ).
അതു കഴിഞ്ഞിട്ട് മനുഷ്യനും മൃഗവും അല്ലാത്തൊരവസ്ഥയിൽ ഉണ്ടാവുക
അതിൽ നിന്ന് മനുഷ്യത്വ പൂർണിമ ഇല്ലാതെ ഒരു ശരീരം
അതു കഴിഞ്ഞു ക്രുദ്ധനായ ഒരു മനുഷ്യൻ
അതു കഴിഞ്ഞു ദുഃഖം സ്വീകരിക്കുന്ന മനുഷ്യൻ
അതു കഴിഞ്ഞു balanced ആയിട്ടുള്ള മനുഷ്യൻ
ഇങ്ങനെ ഒരു mental evolution നെ സൂചിപ്പിക്കുന്ന ഒരു സംഗതി ഇതിനകത്ത് ഉണ്ടായിട്ടുണ്ട്
U G കൃഷ്ണ മൂർത്തി പറയുന്നത് ബിയോളോജിക്കലായിട്ട് തന്നെ ഒരാൾ ബോധ പ്രാപ്തിയിലേക്ക് പോകുന്നുണ്ട്
നമ്മൾ ഇതിന് മുൻപ് തന്നെ സംസാരിച്ചിട്ടുള്ള വിഷയം ആണ്. ശ്രീമാൻ സുധിൻ ഒക്കെ ഉണ്ടായിരുന്ന സമയത്തു. തീർച്ചയായിട്ടും മനസിലാക്കണം. കാരണം ഒരുവൻ ഓരോ പ്രോസസ്സ് കഴിയുമ്പോഴും ബിയോളോജിക്കലി തന്നെ ആയാൾ equipped ആയി കൊണ്ടിരിക്കും. അപ്പോൾ അതുണ്ടെങ്കിൽ പിന്നെ ഇതിന്റെ ഒന്നും ആവശ്യമില്ല.
വളരെ സാവധാനം അതിനകത്തു പൊക്കോണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിലെ എല്ലാ കണികകളും ബോധാവസ്ഥയിലേക്ക് എത്തി ചേരുകയും, ആ ടോട്ടൽ ആയിട്ടുള്ള, immense ആയിട്ടുള്ള അനന്തത അനുഭവിക്കുകയും ചെയ്യും. ആ കാര്യത്തിൽ സംശയമില്ല. അതാണ് ഒരു ടോട്ടൽ എവൊല്യൂഷൻ എന്നു വിളിക്കുന്നത്. സമഗ്രമായിരിക്കുന്ന പരിണാമം
അപ്പോൾ അതാണ് പരാമമായിരിക്കുന്ന സത്യം എന്ന് നമുക്ക് വിശ്വസിക്കാം. അതിന്റെ ഒരു ഭാഗം ഒരു പക്ഷെ ശാസ്ത്രജ്ഞന്മാർ കണ്ടെത്താൻ ശ്രമിക്കും. അപ്പോൾ എന്താണ് സ്വാമി കാണുന്ന conflict എന്ന് എനിക്കു അറിയില്ല. നോക്കാം. ഇതാണ് എനിക്ക് പറയാനുള്ളത്.
Comments