top of page

മലത്രയങ്ങൾ : 3 impurities

Updated: Oct 24, 2020



ചോദ്യം:

ജയരാജ് :-

യൂട്യൂബിൽ ഒരു കാര്യം കേട്ടിട്ട് എനിക്ക് സംശയം തോന്നി.


കൃഷ്ണൻ കർത്താ :-

എന്താണ്? കേൾക്കട്ടെ.


ജയരാജ് :-

സൃഷ്ടി ക്രമം എന്ന് പറയുന്നത്. സ്വാത്മ സങ്കോചമാണ് എന്ന് പറയുന്നു. ആത്മാവ് സങ്കോചിച്ചിട്ട് ചെറിയ ചെറിയ രൂപത്തിലായതാണ് എന്ന് പറയുന്നു. അപ്പോൾ അതിൽ മൂന്ന് തലങ്ങൾ അതിൽ പറയുന്നത്. ആണവ മലം, കാർമ്മിക മലം, മായികമലം എന്നാണ്.അപ്പോൾ ഇതിന്റെ explanation ഒന്ന് പറയാമോ?


കൃഷ്ണൻ കർത്താ :-

ഇന്ന് ഗുരു നിത്യചൈതന്യ

യതിയുടെ സമാധി ദിവസമാണ്.അപ്പോൾ അദ്ദേഹത്തെ കുറിച്ച് തന്നെ സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഞാൻ എന്തു കൊണ്ടിപ്പോൾ അത് ഉപമിച്ചു എന്ന് വെച്ച് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ അദ്ദേഹത്തെ ശൃശ്രൂഷിച്ചു കൊണ്ടിരുന്ന ആൾക്കാരുടെ ലേഖനങ്ങളിൽ നിന്നും വായിച്ചത് എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്

മലം പോകുന്നതിന് തടസ്സം ഉണ്ടായിരുന്നു അപ്പോൾ ഒരു എണ്ണയിട്ട് കൊടുക്കുന്ന ഒരു ജോലി ചെയ്ത് കൊടുത്തു ശ്രീമാൻ ഷൗക്കത്ത്. അപ്പോൾ ഗുരു ചോദിച്ചു മലം മുഴുവൻ പോയോ എന്ന്, കുറച്ചു മലം പോയി ഗുരോ. അപ്പോൾ മറുപടിയായി. പോരാ മുഴുവൻ മലവും പോവണം എന്ന് ഗുരു പറഞ്ഞു. മുഴുവൻ മലവും എന്ന് പറഞ്ഞത് ശരീര മലമാണ് എന്ന് മനസ്സിലാകുന്നത് അദ്ദേഹം ശരീരത്തെ ത്യജിച്ചു എന്നുള്ളത് കൊണ്ടാണ്. അപ്പോൾ ഇന്ന് ഈ ചോദ്യം വന്നപ്പോൾ എനിക്ക് പെട്ടന്ന് ഓർമിച്ചു പോയതാണ്. അദ്ദേഹത്തെ പോലെ നിർമലനായ ഒരു വ്യക്തിക്ക് ശരീരവും ഒരു മലമാണ് സംശയമില്ല. ജയരാജ്‌ സർ ചോദിച്ച ചോദ്യത്തിന്റെ ക്രമത്തിന് ചെറിയ വ്യത്യാസം ഉണ്ടായിരുന്നു. അത് ആണവ മലം, മായിക മലം, കാർമിക മലം എന്നാണ് പഠിക്കാൻ സാധിക്കുക. ഇതിനകത്ത് സാറ് ചോദിച്ചത് വേറെ ഓർഡറിൽ ആണ്. പക്ഷെ അത് വേറൊരു സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നത് കൊണ്ട് അത് രണ്ടാമത് സംസാരിക്കുന്നുണ്ട്. സ്ഥൂല ശരീരത്തെ ബാധിക്കുന്നതായിട്ടു ഗ്രന്ഥങ്ങൾ പറയുന്നത് ആണവ മലമാണ്. അത് എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ആത്മ സ്വരൂപത്തെ തിരിച്ചറിയാതെ ഇരിക്കുന്നത് (കൊണ്ടുള്ളതാണ്)* അതൊരു impurity ആയിട്ട് കാണാം.ഇനി മായ കൊണ്ട് ഭേദ ബുദ്ധി ഉണ്ടായി പ്രവർത്തിക്കുന്ന രണ്ടാമത്തെ impurity ആയിട്ടാണ് മായിക മലത്തെ അവിടെ കാണുന്നത്. ബന്ധങ്ങൾ ഉണ്ടാക്കി വീണ്ടും വീണ്ടും ജരാ മരണങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് കൊണ്ട് കർമ്മമലം കാർമ്മിക മലം കൂടെ ഉണ്ടാകുന്നു. അപ്പോൾ ഈ മൂന്ന് തരത്തിലാണ് മലങ്ങളെ അവിടുന്ന് ഉപയോഗിച്ചിരിക്കുന്നത്. സൂക്ഷ്മ ശരീരത്തിലെ കാർമ്മിക മലവും, കാരണ ശരീരത്തെ മായിക മലവും ബാധിക്കുന്നു എന്നാണ് അവിടെ സൂചിപ്പിക്കുന്നത്. അതായത് എന്റെ കാരണമായ ശരീരത്തിലാണ് മായികമായ മലം ബാധിക്കുന്നത്. സൂക്ഷ്‌മ ശരീരത്തെ ബാധിക്കുന്നത് കാർമികമായ മലമാണ്. സ്ഥൂല ശരീരത്തെ ബാധിക്കുന്നത് ആണവ മലമാണ്. ഇനി അവര് ഈ മൂന്ന് മലങ്ങളെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ പറഞ്ഞത്


അത്തരം ഗ്രന്ഥങ്ങളിൽ ഇതു ബാധിക്കാതെ ഇരിക്കുന്ന അവസ്ഥ. അതിൽ നിന്ന് പ്രപഞ്ചോത്ഭവം പ്രപഞ്ചം ആയിത്തീരുന്നതാണ് ആദ്യത്തെ കർമ്മം.


ആ കർമ്മത്തിന്റെ ഫലമാണ് പ്രപഞ്ചത്തിന്റെ ഓരോ കണികയും അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുക


സാറ് പറഞ്ഞ ഓർഡറിലാണ് ഞാനിപ്പോൾ ഉത്തരം പറയുന്നത്. അപ്പോൾ ആണവമലം കൊണ്ട് പ്രപഞ്ചം ഉണ്ടായി. അപ്പോൾ ഉണ്ടാകാനുള്ള കാരണമായിട്ടാണ് ആണവമലത്തെ കാണുന്നത്.


ആണവമലം എന്നത് കാരണമാണ് പ്രപഞ്ചം ഉണ്ടായത്.


ആ കാരണം കൊണ്ട് ഉണ്ടായ കർമ്മമാണ് കാർമ്മിക മലം. ആ കാർമ്മിക മലം ഉണ്ടായത് കൊണ്ട് പ്രപഞ്ചം ഉണ്ടായി പലതായി വിഭജിക്കപ്പെട്ടു, പലതായി വിസ്തരിക്കപ്പെട്ടു.


ഇതിൽ ഉള്ള ഓരോ കണികയും പ്രപഞ്ചത്തിലെ ഓരോ കണികയും ഈ കർമ്മ മലത്തെ ഉൾകൊണ്ടു കൊണ്ട് ഈ രണ്ടു കാര്യങ്ങളെയും അറിയാതെ വീണ്ടും വീണ്ടും വീണ്ടും generative ആയിട്ടുള്ള കർമ്മത്തിന്റെ ഉത്ഭവം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ചാക്രികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ട് ഇരിക്കുന്നതിനെയാണ് മായിക മലം എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നത്.


അപ്പോൾ മായിക മലം മായകൊണ്ടാണ് അതു അറിയാതെ ഇരിക്കുന്നത്. ആണവ മലം എന്നൊരു സംഭവം ഉണ്ടായി എന്നറിഞ്ഞു കൂടാ. കാർമിക മലം ഉണ്ടായി അറിഞ്ഞു കൂടാ.


ഒന്നും അറിഞ്ഞു കൂടാതെ ഇതു രണ്ടും ഉണ്ടായിരിക്കുന്നത് കൊണ്ട്, കാരണം അതു കൊണ്ടാണല്ലോ ഉണ്ടായി പോയത്. ആണവ മലം കൊണ്ടാണ് പ്രപഞ്ചം ഉണ്ടായിരിക്കുന്നത്. കാർമിക മലം കൊണ്ടാണ് കർമ്മ ഫല സിദ്ധാന്തവും കർമ്മ ഫലത്തിന്റെ, കർമ്മത്തിന്റെ നിയമവുമൊക്കെ ഉണ്ടായിരിക്കുന്നത്. അതിന്റെ ഫലമായിട്ട് ഈ കണികകൾ എല്ലാം, ജീവ ജാലങ്ങൾ എല്ലാം കർമ്മങ്ങളിൽ ഏർപ്പെടുകയും ആ കർമ്മഫലങ്ങളിൽ കൂടി കടന്നു പോകുകയും ചെയ്യും.


ഇതു മൂന്നുമാണ്. ഇതിനിപ്പം ഇതൊരു വ്യാഖ്യാനം വരുമ്പോഴത്തേക്കും സ്വാഭാവികമായിട്ടു വേദാന്തികളും ശാക്തേയൻമാർക്കു എല്ലാം ദേഷ്യം വരാൻ സാധ്യതയുണ്ട്.


അപ്പോൾ അതിനെ എങ്ങനെ നമ്മുക്ക് കൊണ്ട് ഘടിപ്പിക്കാൻ പറ്റും എന്നുള്ളതാണ് നമ്മള് നോക്കേണ്ട ഒരു കാര്യം.


ആണവമലം എന്ന് പറയുന്നത് സ്ഥൂല ശരീരത്തിലാണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞു. അതു ഗ്രന്ഥങ്ങൾ പറയുന്നതാണ്. ഗ്രന്ഥങ്ങൾ പറയുന്ന വ്യഖാനമാണ് മലങ്ങളെ സംബന്ധിച്ചടുത്തോളം.


എന്തായാലും നിലവിൽ ഇരിക്കുന്ന വ്യാഖ്യാനങ്ങൾ നേരെ വ്യത്യസ്തമാണ്. ആണവ മലം, മായിക മലവും കാർമ്മിക മലവുമാണ്.


മൂന്നു തരത്തിലാണ് സംശയമില്ല. ഇവിടെ ഇങ്ങനെയാണ് ആണവമലവും കാർമിക മലം മായിക മലം ഉണ്ടാകുന്നു. ആണവ മലം എന്നതിന്റെ കാരണമായിട്ടാണ് പ്രപഞ്ചം ഉണ്ടാകേണ്ടി വരുന്നത്. The primary cause for origination of this universe or generation of this universe. അതാണ്‌ ആണവ മലം The primodial karma which has come in to effect by the activity of generation of universe. അത് കാർമ്മിക മലം. മൂന്നാമതായിട്ട് മായിക മലം. The illusion which prompts you to ignore or unaware of aanava mala and karmika mala. ഇതാണ് മൂന്ന് കാര്യം. സാറിനത് തൃപ്തിയായി എന്ന് പ്രതീക്ഷിക്കുന്നു.


Krishnan Kartha :- Impurities ഉള്ളവരെ തന്നെ മൂന്നായി തിരിച്ചിട്ടുണ്ട്. എല്ലാ മലങ്ങളും ഉള്ളവരെ സകലൻമാർ എന്നാണ്. അവർക്ക് ആണവമുണ്ട്, മായികമുണ്ട്, കാർമ്മികവുമുണ്ട്. വിജ്ഞാന കേവലന്മാർ എന്നാണ് ആണവമലം മാത്രമുള്ള ആൾക്കാരെ വിളിക്കുന്നത്. ആണവ മലവും മായിക മലവും ഉള്ളവരെ സംബന്ധിച്ചടുത്തോളം പ്രളയാതരൻമാർ,എന്ന് വിളിക്കുന്നു. അപ്പോൾ വിജ്ഞാന കേവലന്മാർ, പ്രളയാതരന്മാർ, സകലൻമാർ എന്നിങ്ങനെ മൂന്നായിട്ട് തിരിച്ചിരിക്കുകയാണ്. ഇവർക്ക് മൂന്ന് തരക്കാർക്കും ധ്യാനത്തിനൊക്കെ വ്യത്യാസമുണ്ട് ശാക്തേയ ഗ്രന്ഥങ്ങളിൽ... സകലന്മാർ ധ്യാനിക്കുന്നത് മൂലാധാരം മുതൽ ആജ്ഞ ചക്രം വരെയുള്ള ധ്യാനങ്ങളാണ്. വിജ്ഞാന കേവലന്മാർ ബിന്ദു ധ്യാനം, ആ ബിന്ദുവിന്റെ ധ്യാനത്തിലാണ്. ഇടയ്ക്കുള്ള പ്രളയാതരന്മാരെ സംബന്ധിച്ചടുത്തോളം അവർ ധ്യാനിക്കുന്നത് ആജ്ഞ മുതൽ മുകളിലോട്ടാണ്. അങ്ങനെ വ്യത്യാസവുമുണ്ട്. ഇത് താന്ത്രികമായിരിക്കുന്ന വിഷയമാണ്. അതിന് താന്ത്രികമായ അർത്ഥങ്ങൾ ഉണ്ട്. അതിനു ചില ടെക്നിക്കൽ അർത്ഥങ്ങൾ ഉണ്ട്. സാങ്കേതികത്വം നിറയെ ഉള്ള കാര്യങ്ങളാണ്. പൊതുവെ ഇച്ഛാ ശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി എന്നിവ ഈ മലങ്ങളെ നീക്കം ചെയ്യാനായിട്ട് ഈ ഗ്രന്ഥങ്ങളൊക്കെ പറയുന്നുണ്ട്. പരശുരാമ ഗർഭസൂത്രം ഇതിനെ സംബന്ധിച്ചു വിശദമായി, എന്തൊക്കെ ദീക്ഷകളാണ് നൽകേണ്ടത് എന്ന് പറയുന്നുണ്ട്. നമുക്ക് അതിവിടെ വിഷയമല്ല. ആ ചോദ്യത്തിന് പ്രാധാന്യം ഉള്ളത്‌ കൊണ്ടാണ് ഞാനിതൊക്കെ പറഞ്ഞത്. അപ്പോൾ ഇവിടെ വേദാന്തിയെ സംബന്ധിച്ചെടുത്തോളം, സത്യാന്വേഷിയെ സംബന്ധിച്ചെടുത്തോളം ഇത്തരത്തിലുള്ള താന്ത്രിക വ്യാപാരങ്ങൾ ഒന്നും ഇല്ലാത്തവരെ സംബന്ധിച്ചെടുത്തോളം ഇതിന്റെ ക്രമം എന്ന് പറയുന്നത് ആണവ മലം, കാർമ്മിക മലം, മായിക മലം ഇങ്ങനെ സാറ് ചോദിച്ച പോലെയാണ്.. അതൊരു പക്ഷെ പുതിയൊരു അറിവായിരിക്കും. സാറ് അങ്ങനെ ചോദിച്ചത് കൊണ്ട് അതു പോലൊരു ഉത്തരവും വരുന്നു എന്ന് ഞാൻ കരുതുന്നു. ആ മലം എന്ന് പറയുന്നത് എന്തിനാണ് ഈ പ്രപഞ്ചം ഉത്ഭവിച്ചത് എന്നുള്ളത് ആദ്യ ചിന്തയാണ്. സ്വച്ഛമായിരിക്കുന്ന ശുദ്ധ ബ്രഹ്മ സ്വരൂപം എന്നൊക്കെ വേദാന്തികൾ പറയില്ലേ?? ആ ശുദ്ധമായ സ്വരൂപത്തിൽ നിന്നുള്ള ആദ്യത്തെ വിട്ടു മാറൽ, കൂടി ചേരൽ യൗഗിക വസ്തുക്കളുടെ നിർമ്മാണം അല്ലെങ്കിൽ ഉത്ഭവം എന്നൊക്കെ പറയുന്ന കാര്യങ്ങളുടെ ഉണ്ടാകുന്നതാണ് ആദ്യത്തെ മലം. അത് അണുവിനെ പോലെ സൂക്ഷ്മമാണ്. അതു കൊണ്ട് ആണവ മലം എന്ന് അങ്ങനെ പേരിട്ടു വിളിക്കാം. ആണവ മലം എന്ന് പറയുന്നത് ഈ നിർവചനം അനുസരിച്ചു പ്രപഞ്ചത്തിന്റെ ഉത്ഭവത്തിൽ ഉണ്ടായിരിക്കുന്ന മലം. ആ ആണവ മലം കൊണ്ടാണ് പ്രപഞ്ചത്തിന് ഉൽഭവിക്കേണ്ടി വന്നത്. Primodial impurity എന്നതിനെ വിളിക്കാം. അങ്ങനെയുള്ള impurity ഉണ്ടായിട്ട് അതിന്റെ ഫലമായി ആദ്യത്തെ കർമ്മം ഉണ്ടാകുന്നു. അപ്പോൾ എല്ലാ കർമ്മങ്ങൾക്കും കാരണവും ഫലവും ഉണ്ട്. (Cause ഉം effect ഉം ഉണ്ട് ) നല്ല ഫലവുമുണ്ട്, ചീത്ത ഫലവുമുണ്ട്. ആദ്യത്തെ കർമ്മം എന്ന് പറയുന്നത് എന്താണ് എന്ന് ചോദിച്ചാൽ പ്രഭവിച്ചു അതായത് ഏറ്റവും സത്തായിരിക്കുന്ന ഞാൻ ഈ സകല വിധ പ്രപഞ്ചങ്ങളായിട്ട്, പ്രപഞ്ച രൂപമായി ഉത്ഭവിച്ചു. ആ ഉത്ഭവിച്ചതാണ് ആദ്യത്തെ കർമ്മം. കർമ്മം അതാണ്. Primodial Karma ആണ്. അപ്പോൾ ആ കർമ്മം ആണ് കാർമ്മിക മലം. അങ്ങനെ ഒരു കർമ്മം ഉള്ളത് കൊണ്ട് പ്രപഞ്ചത്തിൽ Chaos ഉണ്ടായികൊണ്ടിരിക്കുന്നു. പ്രപഞ്ചം നമ്മുക്ക് ക്രമ രഹിതമായി നമ്മുക്ക് തോന്നുന്നു. അനുഭവിക്കുന്നു. ആനന്ദത്തിന് വേണ്ടിയുള്ളതാണ് പ്രപഞ്ചം ആനന്ദ സ്വരൂപത്തിന് വേണ്ടിയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. പക്ഷെ ആനന്ദം മാത്രമല്ല. മൊത്തത്തിൽ ഒരു chaotic ആയിട്ടുള്ള പ്രപഞ്ചം ഉണ്ടാകുന്നു. അപ്പോൾ ഈ സ്വസ്ഥാനം ഉണ്ടാകുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാൽ പ്രപഞ്ചം ഇല്ലാതാകുമ്പോൾ ആണ് എന്ന് സാരം. സാംഖ്യൻമാർ അതിനോട് യോജിക്കുന്നുണ്ട്. ബുദ്ധ സങ്കൽപ്പങ്ങളും അതിനോട് യോജിക്കുന്നുണ്ട്.

3 views0 comments

Recent Posts

See All

ജൈവിക പരിണാമത്തിലൂടെ മനസ്സിന്റെ പരിണാമം: Evolution of mind through biological evolution

ചോദ്യം:- മോഡേൺ സയൻസിൽ കോശങ്ങൾ, ബഹുകോശങ്ങൾ, മൃഗങ്ങൾ അതു കഴിഞ്ഞു മനുഷ്യൻ അങ്ങനെ ഒരു evolution പറയുന്നുണ്ടല്ലോ, അങ്ങനെ തന്നെ ആണോ...

ക്രിസ്തുമതവും ഗുര്ദ്ജീഫും : Gurdjieff on Christianity before Jesus

ക്രിസ്തുവിനു മുൻപുണ്ടായ മതമാണ് ക്രിസ്തു മതം എന്ന് തെളിയിക്കാനുള്ള ആഗ്രഹം എപ്പോഴും ഗുർദ്ജീഫിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ teaching ൽ...

Comments


bottom of page